സമൂഹ മാധ്യമങ്ങളിൽ വൈറലായി അർച്ചന കവിയുടെ ഗ്ലാമർ ചിത്രങ്ങൾ..!! കാണാം..

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന കവി. ആ ചിത്രത്തിലൂടെ താരത്തെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറി. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെയേറെ ജനശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.കന്നി ചിത്രത്തിൽ തന്നെ മികച്ച പുതുമുഖ താരത്തിനുള്ള അവാർഡ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചു

തുടർന്ന് ഒരു പിടി നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞു.തുടർന്ന് 2010ൽ താരം അഭിനയിച്ച രണ്ട് സിനിമകളും വൻ വിജയമായി മാറി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി ആൻഡ് മീ എന്ന സിനിമയിൽ ജുവൽ ആയും ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിൽ നീതു ആയും താരം മലയാളികൾക്കിടയിൽ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി. സാൾട്ട് ആൻഡ് പെപ്പെർ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിൽ താരം ചെറിയ വേഷമാണ് ചെയ്തതെങ്കിലും അതുവരെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

താരം മലയാളം കൂടാതെ മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.ഇതിൽ തമിഴ്, തെലുങ്ക് ഭാഷകളും ഉൾപ്പെടുന്നു. തനിക്കു കിട്ടുന്ന വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരം എപ്പോഴും ശ്രമിച്ചിരുന്നു. ഒരുപാട് ഫോള്ളോവെഴ്‌സ് ഉള്ള താരമാണ് അർച്ചന. ഇൻസ്റാഗ്രാമില്ലെല്ലാം വളരെ ആക്റ്റീവ് ആയ താരം തന്റെ ഫോട്ടോകളെല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.