പ്രേക്ഷക ശ്രദ്ധ നേടി “ആണും പെണ്ണും” ട്രൈലർ..!! വീഡിയോ കാണാം..

മലയാളത്തിലെ ഈ കാലഘട്ടത്തിലെ പ്രശസ്ത സംവിധായകരായ ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയുന്ന ” ആണും പെണ്ണും” എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു . മലയാള സിനിമയിലെ താരരാജാക്കന്മാരിലൊരാളായ മോഹൻലാലാണ് ട്രെയ്ലർ പുറത്ത് വിട്ടത്. ഈ വരുന്ന മാർച്ച് 26-നാണ് ചിത്രം റിലീസ് ചെയുന്നത്.

വേണു സംവിധാനം ചെയുന്ന സിനിമയുടെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത് പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വേണു തന്നെയാണ്.

ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെടുമുടി വേണു, റോഷൻ മാത്യു, കവിയൂർ പൊന്നമ്മ, ദർശന, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ തിരക്കഥാകൃത്തായിരുന്ന ബെന്നി പി നായരമ്പലവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്.

സന്തോഷ്‌ ഏച്ചിക്കാനം തിരക്കഥ ഒരുക്കി ജയ് കെ സംവിധാനം ചെയുന്ന ചിത്രത്തിൽ ജോജു ജോർജും സംയുക്താ മേനോനും ഇന്ദ്രജിത്തും ആണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.ചിത്രത്തിന്റെ റിലീസിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. എല്ലാവർക്കും വൻ പ്രതീക്ഷ ഉള്ളത് ഒരു ചിത്രം കൂടിയാണ് ആണും പെണ്ണും.