ധനുഷ് നായകനായി എത്തുന്ന “കർണൻ”..! ചിത്രത്തിൻ്റെ കിടിലൻ ടീസർ കാണാം..

സൂപ്പർതാരം ധനുഷ് നായകനായി എത്തുന്ന കർണൻ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിന് മുൻപ് വന്നിരുന്നു അതെലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. മാരി സെൽവരാജാണ് ചിത്രത്തിൻ്റെ സംവിധാനം. സന്തോഷ് നാരായണൻ ചിത്രത്തിൻ്റെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനപ്പെടുത്തി ഗ്രാമീണ പശ്ചത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി താരം രജീഷ വിജയനാണ് ചിത്രത്തിൽ നായിക. മാരി സെൽവരാജിൻ്റെ മുൻ ചിത്രമായ പരിയെറും പെരുമാൾ പോലൊരു മികച്ച ചിത്രമാകും എന്നാണ് ആരാധകര് പ്രതീക്ഷിക്കുന്നത്. ലാൽ, അഴഗർ പെരുമാൾ, ലക്ഷ്‌മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ ഒമ്പതിന് തീയേറ്ററിൽ എത്തുന്ന ചിത്രത്തിൻ്റെ നിർമാണം വി ക്രിയേഷൻസ് ആണ്.