ശ്രദ്ധ നേടി ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച ഹ്രസ്വ ചിത്രം “എന്റെ നാരായണിക്ക്”..!! കാണാം..

മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച അഭിനയിച്ച ‘എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. കോവിഡ് സാഹചര്യങ്ങളിൽ നിന്നുണ്ടായ ഒരു സൗഹൃദവും തുടർന്ന് അതിനു ചുറ്റിപറ്റി യുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഷോർട് മൂവിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷോർട് മൂവി സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായകയായ വർഷ വാസുദേവാണ്. ചിത്രത്തിന്റെ രചനയും വർഷ തന്നെയാണ് നിർവഹിചിരിക്കുന്നത്. ഷോർട്ട് ഫിലിമിൽ അതിഥി രവിയാണ് നാരായണി എന്ന മുഖ്യകഥാപാത്രമായി പ്രത്യക്ഷപെടുന്നത്.ഉണ്ണിമുകുന്ദൻ അരവിന്ദന്‍ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ ശബ്ദസാന്നിധ്യം മാത്രമാണ് ഉള്ളത്.

മലയാള സിനിമയിൽ റിലീസിനു ഒരുങ്ങുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയ അരുണ്‍ മുരളീധരന്‍ ആണ് സംഗീതത്തിന് വളരെയേറെ പ്രാധാന്യമുള്ള ഈ ഷോർട് ഫിലിമിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കൂടാതെ അരുൺ മുരളീധരൻ ഈ ഷോർട് മൂവിയിൽ ഒരു പാട്ടും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

സംവിധായകയായ വർഷ വാസുദേവ് ഇതിനു മുൻപ് നിരവധി ടെലിവിഷൻ പരിപാടികളുടെ പ്രോഗ്രാം അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ ബിഗ്‌ബോസും ഉൾപ്പെടുന്നു. ഷോർട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിരവധി പ്രമുഖ ഛായാഗ്രഹകരുടെ കൂടെ മുഖ്യ ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ച കിരണ്‍ കിഷോറാണ്.ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജിബിൻ ജോയ് ആണ്. ഭരതൻ ചൂരിയോടൻ ആണ് ചിത്രത്തിന്റെ ആർട്ട്‌ ഡയറക്ടറായി പ്രവർത്തിച്ചിരിക്കുന്നത്.