“ഏതൊരു സ്ത്രീയും ഇങ്ങനെ ചെയ്തു പോകും”..! സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഫിംഗർ ഷോർട് ഫിലിം..!

324

പുതുതലമുറയിൽ കണ്ടുവരുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിലൂടെ കടന്നുവരുന്ന പുതു കലാകാരന്മാർ, അതായത് പുതിയ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് ഷോർട്ട് ഫിലിമുകൾ വ്യാപകമായി ജനങ്ങളിലേക്ക് പ്രേക്ഷകരിലേക്കെത്തുന്നത്. നമുക്കറിയാവുന്നതാണ് ഇന്നത്തെ കാലഘട്ടത്തിൽ പല പരീക്ഷണങ്ങളും യുവ തലമുറകൾ ഇതിലൂടെ നമുക്കായി കാഴ്ചവെച്ചിരിക്കുന്നു. പുത്തൻ അനുഭവങ്ങൾ നേരിടുന്ന പല കാഴ്ചകളും നമ്മുടെ കണ്ണിലൂടെ കടന്നു പോയി കഴിഞ്ഞിരിക്കുന്നു.

പുതുതലമുറയ്ക്ക് വരാൻ പറ്റിയ എല്ലാവിധ വഴികളും ഇന്ന് സജീവമാണ് ഉദാഹരണമായി പറഞ്ഞ് സോഷ്യൽ മീഡിയകളും അതുപോലെതന്നെ യൂട്യൂബും പൊതു കലാകാരന്മാർക്ക് വളരെയധികം പ്രചോദനം തന്നെയാണ്. ഇന്നിപ്പോൾ ഏറെ പ്രചാരം നേടിയിരിക്കുന്ന ഷോർട്ട് ഫിലിം ആയ ഫിംഗർ എന്ന ഷോർട്ട് ഫിലിം . വളരെ വ്യത്യസ്തമാർന്ന രീതിയിൽ തന്നെ അവതരണ ശൈലിയുള്ള ഈ ഷോർട്ട് ഫിലിം ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞു. ഇതാ വീണ്ടും ആഘോഷ് വൈഷ്ണവം തന്റെ പുതിയ ഷോർട്ഫിലിമും ആയി വന്നിരിക്കുന്നത്. വ്യത്യസ്ത ചിന്താഗതിയോടെ യും വ്യത്യസ്തമായ ആശയങ്ങളോടും കൂടിയാണ് ഇദ്ദേഹം ഷോർട്ട് ഫിലിമുകൾ അവതരിപ്പിക്കാറുള്ളത്, ഇത്തവണയും അതിൽ യാതൊരു മാറ്റവുമില്ല. ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ആഘോഷ തന്നെയാണ്.

ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗരംമസാല പ്രൈം ഇന്ത്യ ബാനറിൽ ഗരംമസാലയും മംഗലത്ത് ബിൽഡേഴ്സ് ചേർന്നാണ്. ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസികമായി, ശാരീരികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒരു സമൂഹം ഉറ്റുനോക്കുന്ന രീതിയുമാണ് ഇവിടെ ഇത്തരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും മനസ്സു കൊടുക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ചായഗ്രഹണവും രംഗങ്ങളും. തിങ്കളിനെ വളരെയധികം നല്ല മികച്ച അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളും ജനങ്ങളും നൽകിവരുന്നത്. ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് തുഷാര പിള്ള പ്രേമാനന്ദൻ കൃഷ്ണേന്ദു തുടങ്ങിയ ആർട്ടിസ്റ്റുകളാണ്. പിന്നണി പ്രവർത്തകരും മുന്നണി പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന് ഫലം തന്നെയാണ് പടത്തിലെ റിസൾട്ട്. ചിത്രത്തിലെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ചിത്രത്തിലെ സംഗീതത്തിന് പങ്ക് പറയാതിരിക്കാൻ വയ്യ. സംഗീതസംവിധായകൻ ജോസി ആലപ്പുഴയാണ് ഈണം നൽകിയിട്ടുള്ളത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്ന ഈ ഈ ഫിലിം പുതുതലമുറയ്ക്കു സിനിമാരംഗത്ത് പ്രവേശനം ചെയ്യുന്നവർക്കും പ്രചോദനമായി കഴിഞ്ഞിരിക്കുന്നു.