സാരിയിൽ ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം അനു സിത്താര..! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

മലയാളസിനിമ നായികമാരിൽ കുറഞ്ഞ നാളുകൾ കൊണ്ട് കുറെയേറെ ആരാധകരെ നേടിയെടുത്ത താരമാണ് അനു സിതാര. സംവിധായകനായ സുരേഷ് അച്ചൂസ് 2013 ൽ സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്ന് വന്നത്. അതിനു ശേഷം വളരെ ചുരുങ്ങിയ സമയം കൊണ്ട് നായികവേഷങ്ങളും സഹനായികാവേഷങ്ങളും താരം കൈകാര്യം ചെയ്തു. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലെ വേഷം പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് രാമന്റെ ഏദൻ തോട്ടം, ഫുക്രി, ക്യാപ്റ്റൻ, ജോണി ജോണി യെസ് പപ്പ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി വെള്ളിത്തിരയിൽ വന്നു.ഏറ്റവും അവസാനമായി താരം അഭിനയിച്ച ചിത്രം മണിയറയിലെ അശോകനാണ്. ആ ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തെ ആണ് പ്രേക്ഷകർ അവസാനമായി സ്‌ക്രീനിൽ കണ്ടത്.


സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ഫോട്ടോകളും നൃത്ത വീഡിയോകളുമെല്ലാം പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് അങ്കമാലിയിലെ പൂണോലിൽ സിൽക്‌സ് ഉദ്ഘാടനത്തിനായി സാരിയിൽ തിളങ്ങിയ അനുസിതാരയുടെ ഫോട്ടോകളാണ്. താരം സാരിയിൽ അതി സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകവൃധത്തിന്റെ കമെന്റുകൾ. മലയാള തനിമയോട് കൂടിയുള്ള അനുവിന് കുറെയേറെ മലയാളി വീട്ടമ്മമാരും ആരാധകരായിട്ടുണ്ട്.