മാലിദ്വീപിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് നടി കനിഹ..! ചിത്രങ്ങൾ കാണം..

2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തു വച്ച താരമാണ് കനിഹ. താരം സിനിമയിലേക്ക് കടന്ന് വന്നപ്പോൾ ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം എന്ന പേര് മാറ്റി കനിഹ എന്ന പുതിയ പേര് സ്വീകരിച്ചതാണ്.താരം തമിഴ് സിനിമ കൂടാതെ മറ്റു അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇതിൽ കന്നഡ, തെലുങ്ക്, മലയാളം ഭാഷകളും ഉൾപ്പെടുന്നു. താരം സിനിമാലോകത്തേക്ക് എത്തുന്നത് മോഡലിംഗ് രംഗത്ത് നിന്നുമാണ്. അഭിനയം കൂടാതെ ഒരു മികച്ച പോപ്പ് സിംഗറും അവതാരകയും കൂടിയാണ് താരം. താരം ഒരു മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരി കൂടിയാണ്.


മലയാളത്തിലെയും തമിഴിലെയുമെല്ലാം സൂപ്പർ താരങ്ങളുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിയുടെ കൂടെ ഹിറ്റ്‌ ചിത്രമായ പഴശിരാജയിലും മോഹൻലാലിൻറെ കൂടെ സ്പിരിറ്റിലും ജയറാമിന്റെ കൂടെ ഭാഗ്യദേവതയിലും താരം വേഷമിട്ടു.കൂടാതെ അന്യഭാഷയിൽ അജിത്തിന്റെയും സുദീപിന്റെയും കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം ഹൃദയത്തോട് എപ്പോഴും ചേർത്ത് നിർത്തുന്ന കഥാപാത്രം പഴശിരാജയിലെ കൈതേരി മാക്കം ആണെന്ന് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.


സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം കുടുംബത്തിന്റെ കൂടെ മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ ഒപ്പം അവധി ആഘോഷിക്കാൻ സൂപ്പർ താരമായ നടി രമ്യ കൃഷ്ണനും കൂടെയുണ്ട്.