മഴയിൽ നനഞ് ഗ്ലാമറസ് ലുക്കിൽ ബിജു മേനോന്റെ നായികാ സാക്ഷി അഗർവാൾ.. ഫോട്ടോഷൂട്ട് വീഡിയോ കാണാം..

5522

മലയാളചലച്ചിത്രമായ “ഒരായിരം കിനാക്കൾ “എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് സാക്ഷി അഗർവാൾ. ചിത്രത്തിൽ ബിജു മേനോനാണ് താരത്തിന്റെ നായകാനായി എത്തിയത്. താരം തമിഴ് സിനിമയിലാണ് അരങ്ങേറ്റം കുറിച്ചത്. തമിഴ് സിനിമകളിലെ സൂപ്പർ താരങ്ങളായ സ്റ്റൈൽ മന്നൻ രജനികാന്ത്, തല അജിത് എന്നിവരുടെ കൂടെ സിനിമകളിൽ അഭിനയിച്ച താരമാണ് സാക്ഷി. എന്നാൽ മലയാളസിനിമയിൽ താരമിതു വരെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചുട്ടുള്ളു.

താരം സൂപ്പർ ടെലിവിഷൻ ഷോ ആയ ബിഗ്ബോസ് സീസൺ ടു തമിഴ് പതിപ്പിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു. എന്നാൽ 49 ദിവസം മാത്രമേ താരത്തിന് ബിഗ് ബോസ്സ് വീട്ടിൽ നില്കാൻ കഴിഞ്ഞുള്ളു. അത് കഴിഞ്ഞ് താരം ബിഗ് ബോസിൽ നിന്ന് പുറത്തായിരുന്നു. താരം സാമൂഹിക മാധ്യമങ്ങളിൽ വളരെയേറെ സജീവയാണ്. നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മറ്റുമായി പിന്തുടരുന്നത്.തന്റെ ആരാധകർക്കായി താരം തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം പങ്ക് വയ്ക്കാറുണ്ട്.ആരാധകരെല്ലാം താരത്തിന്റെ ചിത്രങ്ങൾ വേഗം ഏറ്റെടുക്കാറുണ്ട്.

താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഈ വർഷം റിലീസ് ചെയ്യാനായി ഇരിക്കുന്നത്. റ്റെഡി,കുട്ടി സ്റ്റോറി,സിൻഡ്രല്ല തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ 2021-ൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. കൂടാതെ താരം നിരവധി സിനിമകളിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ്. താരം മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കു എത്തിയത് കാരണം ഗ്ലാമറസ് വേഷങ്ങളിൽ എല്ലാം താരം അതീവ സുന്ദരിയാവാറുണ്ട്. ഫോട്ടോഗ്രാഫറായ ആർ. പ്രസന്ന വെങ്കടേഷ് ആണ് ഇപ്പോഴത്തെ താരത്തിന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പകർത്തിയത്. മഴത്തുള്ളികൾ മുകളിൽ നിന്ന് വീഴുന്ന രീതിയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്.ആരാധകർ ഇരുകയ്യും നീട്ടിയാണ് താരത്തിന്റെ ചിത്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം..