കിടിലൻ ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് ഉപ്പും മുളകും താരം അശ്വതി..! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

501

പ്രശസ്ത ടെലിവിഷൻ ചാനലായ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ തിളങ്ങി നിന്ന താരമാണ് അശ്വതി നായർ. മറ്റു ടെലിവിഷൻ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. ഇതുകൊണ്ടൊക്കെ തന്നെ ഇതിലഭിനയിക്കുന്ന താരങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയെടുത്തിരുന്നു.

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് പരമ്പരയിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതിയുടെ ഫോട്ടോകളാണ്. പരമ്പരയിൽ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ ജൂഹിയുടെ പിന്മാറ്റത്തെ തുടർന്നാണ് അശ്വതി ഉപ്പും മുളകിൽ എത്തിയത്.

അഭിനയം കൂടാതെ താരമൊരു സാമൂഹിക പ്രവർത്തക കൂടിയാണ്. ജ്വാല ഫൌണ്ടേഷന്റെ സ്ഥാപക കൂടിയാണ് താരം. തിരുവനന്തപുരം ആസ്ഥാനമാക്കിയിട്ടാണ് ഈ ഫൌണ്ടേഷൻ പ്രവർത്തിക്കുന്നത്. കൂടാതെ താരം പ്രശസ്ത ടെലിവിഷൻ ചാനലായ സൂര്യ ടിവിയിൽ വിജെ യും പ്രോഗ്രാം പ്രൊഡ്യൂസറും കൂടിയാണ് താരം. ഇതിനു പുറമെ നൃത്തം പ്രാക്ടീസ് ചെയുനതിനുമെല്ലാം താരം സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി താരം തന്റെ ഫിറ്റ്നസിന്റെ രഹസ്യം നൃത്തമാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു . ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. താരം ഫോട്ടോകളിൽ വെള്ള നിറത്തിലുള്ള ഡ്രെസ്സിൽ അതിസുന്ദരി ആയിട്ടാണ് പ്രത്യക്ഷപെട്ടിരിക്കുന്നത്. താരത്തിന്റെ ആരാധകർ ഇരുകയും നീട്ടിയാണ് ഫോട്ടോകൾ സ്വീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തോളം ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. താരം അഭിനയവും നൃത്തവും സാമൂഹിക പ്രവർത്തനവുമൊക്കെ ഒരുമിച്ചാണ് കൊണ്ട് പോവുന്നത്.