ഗ്ലാമർ ലുക്കിൽ പാർവതി അരുൺ..! താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

മലയാള സിനിമ “ചെമ്പരത്തിപൂവ്” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി അരുൺ. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് അരുൺ വൈഗ ആയിരുന്നു. ഈ ചിത്രത്തിലൂടെ താരത്തിന് വളരെ പെട്ടെന്ന് ജന ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു. ചെമ്പരത്തിപൂവ് എന്ന ചിത്രത്തിൽ പാർവതിയെ കൂടാതെ അദിതി രവി അജു വർഗീസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ഇതിനു ശേഷം താരം മലയാള സിനിമയിലെ പ്രസിദ്ധ നടനും തിരക്കഥകൃത്തും സംവിധായകനും കൂടിയായ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രത്തിലും അഭിനയിച്ചു. നീണ്ട വർഷങ്ങൾക്ക് ഒടുവിലാണ് ബാലചന്ദ്രമേനോൻ വീണ്ടും സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. “എന്നാലും ശരത്” എന്നായിരുന്നു ചിത്രത്തിന്റെ പേര്. പാർവതി ചിത്രത്തിന്റെ സംവിധായകനായ ബാലചന്ദ്രമേനോന്റെ വാക്കുകൾ അനുസരിച് തന്റെ പേര് “നിധി” എന്നാക്കി മാറ്റിയിരുന്നു. ഒരു പക്കാ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ബാലചന്ദ്രമേനോൻ “എന്നാലും ശരത്” എന്ന ചിത്രം ഒരുക്കിയത്. എന്നാൽ ഇപ്പോൾ പാർവതിയുടെ കിടിലൻ ഫോട്ടോഷൂട്ടുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചുവന്ന ഡ്രെസ്സിൽ ഉള്ള താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് യൂട്യൂബിൽ വൈറൽ. ഒരുപാട് ആരാധകരാണ് താരത്തിന്റെ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത്.