സാരിയിൽ ഗ്ലാമറസ്സായി നടി ദീപ്തി സതി..!! താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കാണാം..

മലയാളസിനിമയിലെ ഹിറ്റ്‌ മേക്കർ ആയ ലാൽ ജോസ് സംവിധാനം ചെയ്ത “നീന “ചിത്രത്തിലൂടെ അഭിനയമേഖലയിലേക്ക് കടന്നു വന്ന താരമാണ് ദീപ്തി സതി. താരം മലയാളത്തിൽ നീനയ്ക്ക് ശേഷം മമ്മൂട്ടി നായകനായെത്തിയ പുള്ളിക്കാരൻ സ്റ്റാറാ, യുവതാരങ്ങളായ നീരജ് മാധവും അജുവർഗീസും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ലവ കുശ, ദുൽഖർ സൽമാൻ നായകനായ സോളോ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
ഏറ്റവും അവസാനമായി താരത്തിന്റേതായി തിയേറ്ററിൽ എത്തിയ ചിത്രം പൃഥിരാജും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷത്തിലെത്തിയ ലൈസെൻസ് എന്ന ചിത്രത്തിലാണ്.അഭിനയം കൂടാതെ താരം മോഡൽ രംഗത്തും ശ്രദ്ധേയയാണ്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോഗ്രാഫറായ ആഷിക് ഹസൻ പകർത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രങ്ങളിൽ താരം സാരിയുടുത്തു സ്റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപെട്ടിരിക്കുന്നത്.