സാരിയിൽ ക്യൂട്ടായി മലയാളികളുടെ പ്രിയ താരം നവ്യ നായർ..! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം..

മലയാള സിനിമയിലെ ഹിറ്റ് സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന സിനിമയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി ആയി തീർന്ന താരമാണ് നടി നവ്യ നായർ. ചിത്രത്തിൽ ആരും ഒരിക്കലും മറക്കാൻ സാധ്യത ഇല്ലാത്ത ബാലാമണി എന്ന കഥാപാത്രത്തെ ആണ് നവ്യ അവിസ്മരണീയമാക്കിയത്. ബാലാമണിയായി തീർന്ന് മലയാളികളുടെ പ്രിയങ്കരിയായ മാറിയ നടിയാണ് നവ്യാ നായര്‍.


വിവാഹശേഷം സിനിമാലോകത്തു നിന്ന് താരം കുറച്ചു നാൾ മാറി നിന്നെങ്കിലും പിന്നീട് അഭിനയത്തിലൂടെയും അവതാരികയായുമെല്ലാം താരം വീണ്ടും സജീവമായിരുന്നു. ഇപ്പോൾ താരം സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവയാണ്. തന്റെ പ്രേഷകർക്കായി തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയകളിൽ കൂടി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ നവ്യ പങ്ക് വച്ച പുതുപുത്തൻ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.


താരം പങ്ക് വച്ച ഫോട്ടോയിൽ സാരീയിൽ അതീവ സുന്ദരിയായിട്ടാണ്പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പ്രമുഖ സാരികളുടെ കടയായ ശീമാട്ടിക്ക് ആണ് താരം സാരിയുടെ ക്രെഡിറ്റ്‌ നൽകിയിരിക്കുന്നത്. പ്രസിദ്ധ സ്റ്റൈലിസ്റ് ആയ ശബരിനാഥാണ് താരത്തെ സ്റ്റൈൽ ചെയ്തിട്ടുള്ളത്. നവ്യയെ അതിമനോഹരി ആയി അണിയിച്ചൊരുക്കിയത് മേക്കപ്പ് ആർട്ടിസ്റ് അമല്‍ അജിത് കുമാറാണ്.

ഒരുപാട് ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ആരാധകർ ഒന്നടങ്കം പറയുന്നത് എന്താണെന്ന് വച്ചാൽ ‘ഇത്ര സുന്ദരിയായി അടുത്തൊന്നും കണ്ടിട്ടില്ല ” എന്നാണ്. എത്ര കാലം കഴിഞ്ഞാലും നവ്യയോടും ബാലാമണിയോടും ഉള്ള മലയാളികളുടെ സ്നേഹത്തിനു ഒരിക്കലും കുറവിണ്ടാവില്ല എന്നാണ് ഈ ചിത്രത്തിലെ ലൈക്കും കമന്റുമെല്ലാം സൂചിപ്പിക്കുന്നത്.