മരണമാസ്സ് വർക്കൗട്ട് വീഡിയോ പങ്കുവച് ലാലേട്ടൻ..! വീഡിയോ കാണാം..

മലയാള സിനിമയുടെ താരരാജാക്കന്മാരിലൊരാളായ മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലിയുടെ ഭാഗമായി താരം വളരെ തിരക്കിലാണ്. ബറോസിന്റെ ഷൂട്ടിങ് വർക്കുകൾ ഈ മാസം അവസാനം തുടങ്ങാൻ വേണ്ടിയാണു ബറോസിന്റെ ജോലികൾ പുരോഗമിക്കുന്നത്. ലാലേട്ടൻ ചിത്രത്തിൽ സംവിധാനം മാത്രമല്ല ചിത്രത്തിന്റെ മുഖ്യകഥാപാത്രത്തിനും ലാലേട്ടൻ തന്നെയാണ് ജീവൻ നൽകുന്നത്. എന്നാലിപ്പോൾ ആരധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് താരം. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ വർക്കൗട്ട്‌ വിഡിയോകളാണ്. തന്റെ തിരക്കുകൾക്കിടയിലും താരം ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. താരത്തിന്റെ അറുപതാം വയസിലും വ്യത്യസ്തമായ വ്യായാമ മുറകൾ അനായാസമായി ചെയ്തു ആരാധകരെ അമ്പരപ്പിക്കുകയാണ് ലാലേട്ടൻ.

https://youtu.be/_JsvLoTCtJM