വൈറൽ ആയി അശോകൻ നായകനായി എത്തുന്ന കാറ്റിനരികെയുടെ ട്രൈലെർ..! വീഡിയോ കാണാം..

219

മലയാള സിനിമ മേഖലയിൽ ആദ്യമായി ഒരു വൈദികൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. കപ്പൂച്ചിൻ സഭയിലെ വൈദികനായ റോയ് കരയ്ക്കാട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് “കാറ്റിനരികെ” എന്നാണ്പേ രിട്ടിരിക്കുന്നത്.കുടുംബബന്ധത്തിന്റെയും മൂല്യങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം അശോകനാണ് മുഖ്യ വേഷത്തിൽ എത്തുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വൈദികനായ റോയ് കരയ്ക്കാട്ട് തന്നെയാണ്. ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് കപ്പൂച്ചിൻ ക്രിയേഷൻസാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ട ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വൈദികനായ സംവിധയകാൻ റോയ് കരയ്ക്കാട്ട് സിനിമ പോലെ സങ്കീർണമായ ഒരു മേഖലയിലേക്ക് ഒരു കാലെടുത്തു വയ്ക്കുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന സംശയങ്ങളെല്ലാം തന്നെ അദ്ദേഹം തിരുത്തി കുറിച്ചു കഴിഞ്ഞു.ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ പല പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. “കാറ്റിനക്കരെ “കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു. വൈദികനായ സംവിധായകന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.