കണ്ടാൽ ഞെട്ടിപോകുന്ന ഫോട്ടോഷൂട്ടുമായി പാർവതി അരുൺ..! വീഡിയോ കാണാം

“ചെമ്പരത്തി പൂവ്” എന്ന സിനിമയിലൂടെ മലയാളസിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി അരുൺ. താരത്തിന് വളരെ ചുരുങ്ങിയ നാളുകൾക്കുളിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു. “ചെമ്പരത്തി പൂവ്” എന്ന ചിത്രം സംവിധാനം ചെയ്തത് അരുൺ വൈഗ ആണ്. ഈ ചിത്രത്തിൽ പാർവതിയെ കൂടാതെ മുഖ്യ വേഷങ്ങളിലെത്തിയത് അജു വർഗീസ്, അസ്‌കർ അലി, അതിഥി രവി എന്നിവരാണ്.തുടർന്ന് മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും തിരക്കഥകൃത്തുമായ ബാലചന്ദ്രമേനോൻ നീണ്ട ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രമായ “എന്നാലും ശരത്” എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ചിത്രമൊരു ക്യാമ്പസ് പശ്ചാത്തലത്തിൽ ആണ് ഒരുക്കിയത്. ഈ ചിത്രത്തിന് വേണ്ടി സംവിധായകനായ ബാലചന്ദ്രമേനോന്റെ നിർദേശമനുസരിച്ചു താരം തന്റെ പുതിയ പേര് “നിധി ” എന്ന് സ്വീകരിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടാണ്. താരം തന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആരാധകർക്കായി പങ്ക് വച്ചിരുന്നു. നിമിഷനേരം കൊണ്ട് ഒരുപാട് ആരാധകരാണ് താരത്തിന്റെ ഈ വീഡിയോ കണ്ടിരിക്കുന്നത്.