പുതിയ മേക്കോവറിൽ പ്രിയ താരം അഹാന കൃഷ്ണ..! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

മലയാള സിനിമ മേഖലയിൽ ചെറിയ കാലയളവിനുള്ളിൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അഹാന കൃഷ്ണ. താരത്തിന്റെ കുടുംബത്തിന് സിനിമ പാരമ്പര്യമുണ്ട്. അത് മൂലമാണ് താരം അഭിനയ രംഗത്തേക്ക് ചുവടുറപ്പിച്ചത് . താരത്തിന്റെ അച്ഛനായ കൃഷ്ണ കുമാർ ഒരു കാലത്ത് വളരെ സജീവമായിരുന്നു. കൃഷ്ണകുമാർ നടനായും സഹനടനായും വില്ലനായുമെല്ലാം തിളങ്ങി.

അഹാന മലയാളി പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധ നേടിയത് തന്റെ ചിത്രങ്ങളേക്കാൾ ഉപരി വിവാദങ്ങളിലൂടെയാണ്. ആരെയും വക വയ്ക്കാതെ തന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം താരം തുറന്ന് പറയാറുണ്ട്. ഇതൊക്കെ തന്നെയാണ് താരത്തിനു കൂടുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങാൻ ഇടയാക്കുന്നതും.

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത് താരത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ നിലപാടുകളിലൂടെയാണ്. മറ്റുനടിമാരിൽ നിന്ന് വ്യത്യസ്തമായി ആരുടെ മുൻപിലും, ഏത് സമയത്തും തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും തുറന്ന് പറയാൻ മടികാണിക്കാത്ത ഒരാളാണ് താരം. ഇതുകൊണ്ട് ആരാധകർ ഉള്ളപോലെ തന്നെ താരത്തിന് വിമർശകരുടെയും ഹേറ്റേഴ്‌സിന്റെയും എണ്ണവും കൂടുതലാണ്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൂടിയാണ് താരം പങ്ക് വയ്ക്കാറുള്ളത്.സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. താരം കൂടുതലായി താരത്തിന്റെ ഫോട്ടോകളാണ് പങ്ക് വയ്ക്കാറുള്ളത്. അഹാനയെ പോലെ അഹാനയുടെ സഹോദരിമാരും സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമാണ് . ” അഹാന സിസ്റ്റേഴ്സ് ” എന്നാണ് ഇവർ അറിയപ്പെടുന്ന പേര്.