ധൈര്യം ഉള്ളത് കൊണ്ട് തന്നെയാണ് അത് കാണികുന്നെ..! വർത്തമാനത്തെ കുറിച്ച് പാർവതി..!

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയ പാർവതി മുഖ്യ വേഷത്തിലെത്തിയിരിക്കുന്ന “വർത്തമാനം” എന്ന ചിത്രം ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. സിദ്ധാർഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി എപ്പോഴും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ പോലെ തന്നെ ഇതും കാലികപ്രസക്തി ഏറെയുള്ള വിഷയം തന്നെയാണ് സംസാരിച്ചിരിക്കുന്നത്.ചിത്രത്തിൽ പാർവതിയെ കൂടാതെ സിദ്ധിഖ്, റോഷൻ മാത്യു, നിർമൽ പാലാഴി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം നിർമിച്ചിരിക്കുന്നത് ബെൻസി പ്രൊഡക്ഷൻസ് ആണ്.

ഇപ്പോൾ ചിത്രത്തിന്റെ പ്രധാന താരമായ പാർവതി പ്രീമിയർ ഷോ കണ്ടിറങ്ങിയിട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത് .വർത്തമാനം കണ്ടിറങ്ങുന്ന ഓരോരുത്തർക്കും അവർ ഒരിക്കലും ഒറ്റക്കല്ല, കൂടെ എല്ലാവരുമുണ്ട് എന്ന തോന്നൽ ഉണ്ടാക്കണം എന്ന ലക്ഷ്യമാണ് ഈ ചിത്രത്തിന് ഉള്ളതെന്നും താരം ചിത്രം കണ്ട് കഴിഞ്ഞിട്ട് പറഞ്ഞു. ഈ ചിത്രത്തിന് കേരള സെൻസർ ബോർഡ്‌ പ്രദർശന അനുമതി നിഷേധിച്ചിരുന്നു. ഇതിനു കാരണം ചിത്രം ജെഎൻയു സമരവുമായി ബന്ധപ്പെട്ട പ്രമേയമാണെന്ന കണ്ടെത്തലായിരുന്നു. ചിത്രത്തിന്റെ പ്രദർശന അനുമതി നിഷേധിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്ന് ചിത്രത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി മുംബൈ സെൻസർ റിവിഷൻ കമ്മിറ്റീ ആണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.

ചിത്രത്തിൽ പാർവതി കൈകാര്യം ചെയുന്ന വേഷം കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന കഥാപാത്രമായിട്ടാണ്. സിദ്ധാർഥ് ശിവ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ‘സഖാവി’ന് ശേഷം വീണ്ടും സംവിധാനം ചെയുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യാൻപെടുന്ന വിഷയങ്ങൾ ഇതിലുണ്ടെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ പറ്റുന്നത്.