ദൃശ്യം 2 ൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങൾ.. വീഡിയോ കണ്ട് നോകൂ..

മലയാളസിനിമയിൽ ഈ വർഷത്തെ ഹിറ്റായി മാറിയ ചിത്രമാണ് ദൃശ്യം 2.ഒന്നാം ഭാഗത്തിന് തുടർച്ചയായി 7 വർഷങ്ങൾക്ക് ശേഷം എത്തിയ ചിത്രത്തിൽ ജീത്തു ജോസഫിന്റെ കഥയും സംവിധാനമികവും കൂടാതെ ലാലേട്ടന്റെ അഭിനയമികവും മലയാളി പ്രേഷകരുടെ ഹൃദയം കീഴടക്കി.എന്നാലിപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത് ദൃശ്യം 2 ൽ ഉണ്ടായ കുറച്ചു തെറ്റുകളുടെ വിഡിയോയാണ്. ചിത്രത്തിലുള്ള, എന്നാൽ വളരെ സൂക്ഷ്മമായി നീരീക്ഷിച്ചാൽ മാത്രം കണ്ടുപിടിക്കാൻ പറ്റുന്ന നാല്പത്തി രണ്ട് തെറ്റുകളാണ് ഈ വിഡിയോയിൽ കാണാൻ കഴിയുന്നത്.

വിഡിയോയിൽ പരാമർശിക്കുന്നത് എന്താണെന്ന് വച്ചാൽ, ദൃശ്യം രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത് 2019ലാണ്. എന്നാൽ, ചിത്രത്തിൽ ഉള്ള ലാപ്ടോപ്പിലും ഫോണിലുമെല്ലാം കാണിക്കുന്ന ഡേറ്റ് 2020ആണെന്നാണ് വീഡിയോയിൽ പറയുന്ന ഒന്നാമത്തെ കാര്യം. ദൃശ്യം 2 ൽ ചിത്രത്തിന്റെ ഷൂട്ടിങ് അംഗങ്ങളെ കാറിന്റെ കണ്ണാടിയിലൂടെ കാണാൻ പറ്റുന്നുണ്ട് എന്നാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്ന വേറെ ഒരു കാര്യം.പിന്നെ വിഡിയോയിൽ പറയുന്ന കാര്യം, സിനിമയിൽ മൊബൈലിലൂടെ നോക്കുമ്പോൾ കാണുന്ന സിസിടിവി ക്യാമറകളിലും 2020 തന്നെയാണ് കാണാൻ കഴിയുന്നത് എന്നാണ്.

ഈ വീഡിയോ ഉണ്ടാക്കിയവർ ഒരു മുഖവരയോട് കൂടിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഈ കണ്ട് പിടിച്ച കാര്യങ്ങൾ മോശമായി കരുതുന്നവർ ഈ വീഡിയോ കാണേണ്ടതില്ല എന്ന മുന്നറിയിപ്പും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. വിമർശനം മാത്രമല്ല മറിച് വിനോദം ആണ് ഈ വിഡിയോയുടെ ഉദ്ദേശം എന്ന് ഈ വീഡിയോയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. അബദ്ധങ്ങള്‍ പറ്റാത്ത ഒരു സിനിമ പോലും ഉണ്ടാവില്ലെന്നും അതുകൊണ്ട് അബദ്ധങ്ങളൊന്നും സിനിമയെ നെഗറ്റീവ് ആയി ബാധിക്കില്ല എന്നാണ് വിഡിയോയുടെ തുടക്കത്തിൽ പറഞ്ഞു വയ്ക്കുന്നുണ്ട്.