കിടിലൻ ഡാൻസുമായി പ്രിയ നടി ദീപ്തി സതി..!! വീഡിയോ കാണാം..

മലയാള ചലച്ചിത്ര ലോകത്തെ ഹിറ്റ്‌ സംവിധായകനായ ലാൽ ജോസ് സംവിധാനം നിർവഹിച്ച ” നീന “എന്ന ചിത്രത്തിൽ നീന എന്ന കഥാപാത്രമായി മലയാളസിനിമയിലേക്ക് കാലെടുത്തു വച്ച താരമാണ് ദീപ്തി സതി. ഈ ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകർക്ക് ഇടയിൽ ഏറെ പ്രേഷകപ്രശംസ പിടിച്ചുപറ്റി. താരം മുംബൈയിലാണ് ജനിച്ച് വളർന്നത്.നീന എന്ന ചിത്രത്തിൽ ഒരു ടോം ബോയ് കഥാപാത്രം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമയിലേക്ക് കടന്ന് വന്നത് .മലയാളത്തിലെ നടിമാർ ഒന്നും അധികം ചെയ്തിട്ടില്ലാത്ത ടൈപ്പ് കഥാപാത്രമായതുകൊണ്ട് തന്നെ ദീപ്തി തന്റെ ആദ്യ ചിത്രത്തിൽ തന്നെ കയ്യടി നേടി.

തുടർന്ന് താരം അഭിനയിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ “പുള്ളിക്കാരൻ സ്റ്റാറാ” എന്ന ചിത്രത്തിലാണ്. അതിനു ശേഷം യുവതാരങ്ങളായ നീരജ് മാധവും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തിയ ലവകുശ എന്ന ചിത്രത്തിൽ വേഷമിട്ടു. താരം മലയാളം കൂടാതെ മറാത്തി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റേതായി കഴിഞ്ഞ വർഷം പുറത്ത് വന്നത് പൃത്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളിലെത്തിയ ലൈസെൻസ് എന്ന ചിത്രമാണ്. ആ ചിത്രത്തിൽ സിനിമാതാരമായെത്തിയ പ്രിത്വിരാജിന്റെ ഭാര്യയുടെ വേഷമാണ് ദീപ്തി കൈകാര്യം ചെയ്തത്. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം ” ലളിതം സുന്ദരം ” എന്ന സിനിമയാണ്.

താരം സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ്. താരത്തിനു അഭിനയം കൂടാതെ ഡാൻസിങ്ങും മോഡലിംഗും വളരെ താല്പര്യം ഉള്ള മേഖലകളാണ്. താരം തന്റെ ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളെല്ലാം പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്. താരം കൂടുതലായും ഡാൻസ് വീഡിയോകളാണ് പങ്ക് വയ്ക്കാറുള്ളത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലെ വിധികർത്താവായിരുന്ന നീരവ് ബവ് ലേച്ചയുടെ കൂടെയാണ് താരം കൂടുതലായും ഡാൻസ് ചെയ്യാറുള്ളത്. താരത്തിന്റെ ഡാൻസ് വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ ലക്ഷ്മി ബോംബ് എന്ന ചിത്രത്തിലെ ബുർജ് ഖലീഫ എന്ന പാട്ടിനു ഡാൻസ് ചെയുന്ന വിഡിയോ വൈറലായി മാറിയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് വിജയ്‌ ചിത്രമായ മാസ്റ്ററിലെ “വാത്തി കമിങ്” എന്ന പാട്ടിന് വേണ്ടി ഇരുവരും ചുവട് വയ്ക്കുന്ന ഡാൻസ് വീഡിയോയാണ് . ഇതിൽ ദീപ്തിയും നീരവും മുണ്ടും ടിഷർട്ടും അതിനു ഉള്ളിൽ ബനിയനും ധരിച്ചാണ് ഡാൻസ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഡാൻസ് വീഡിയോ വൈറലായി മാറിയത്.