നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുട്ടെങ്കിലും കുളിസീനാണ് ആരാധകർ ഇപ്പോഴും ഓർക്കുന്നത്…

സിനിമാ ലോകത്ത് നടിയായും, അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. പ്രധാനമായും മലയാളം, തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സൂപ്പർ താരം മോഹൻലാൽ നായകനായി 2010ൽ റിലീസ് ആയ “അലക്‌സാണ്ടർ ദി ഗ്രേറ്റ് ” എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പക്ഷെ, ആ ചിത്രം അമ്പേ പരാജയമായത് കൊണ്ട് ജനങ്ങൾക്കിടയിൽ താരത്തെ ആരും അറിയാണ്ടുപോയി.

പിന്നീട് താരം മിനിസ്ക്രീനിൽ തിളങ്ങി. പ്രശസ്ത ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെര് ദി ഫിയർ’ എന്ന പരിപാടിയിലാണ് ആദ്യമായി മിനിസ്ക്രീനിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ തമിഴിലെ കളേഴ്സ് ടിവി യിൽ സംപ്രേഷണം ചെയുന്ന കോമഡി നെറ്സ് എന്ന പ്രോഗ്രാമിൽ താരം അവതാരകയായി തിളങ്ങികൊണ്ടിരിക്കുകയാണ്.

എന്നാൽ മലയാളികൾ കൂടുതൽ താരത്തെ അടുത്തറിഞ്ഞത് കളിയച്ഛൻ എന്ന സിനിമയിലെ കുളിസീനിലൂടെയാണ്. താരം ഈ വിഷയത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ് ;” മലയാളത്തിലും തമിഴിലും ഉൾപ്പെടെ ഒരുപാട് സിനിമകളും സീരിയലുകളിലും അഭിനയിച്ചിട്ടെങ്കിലും , കളിയച്ഛൻ എന്ന ചിത്രത്തിലെ കുളിസീനിലൂടെയാണ് ആൾക്കാർ എന്നെ തിരിച്ചറിയുന്നത്.ആൾക്കാർക്ക് കുറച്ചു ബുദ്ധിമുട്ടാണ് വൈഗ റോസ് എന്ന് അറിയാൻ “.


താരമൊരു കോട്ടയം സ്വദേശിയാണ്. അഭിനയം കൂടാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും താരം മിടുക്കിയാണ്. ഒരു എം. ബി. എ ബിരുദധാരി കൂടിയാണ് വൈഗ. അലക്‌സാണ്ടർ ദി ഗ്രേറ്റ്‌ കൂടാതെ താരം ഒരുപാട് മലയാളം -തമിഴ് ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇതിൽ നേരിന്റെ നൊമ്പരം, ഓർഡിനറി, കളിയച്ഛൻ, ലച്മി ഇവയും ഉൾപ്പെടുന്നു. അഭിനയമികവ് കൊണ്ട് മലയാളി ആരാധകരെയും തമിഴ് ആരാധകരെയും നേടിയെടുക്കാൻ താരത്തിന് സാധിച്ചു.