തുണി ഉടുക്കുവാൻ ആരും പഠിപ്പിക്കണ്ട..! കിടിലൻ റാപ്പ് വീഡിയോയുമായി രഞ്ജിനി..

നൂറ്റാണ്ടുകളായി സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ റാപ്പ് സോങ്ങിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഗായികയായ രഞ്ജിനി ജോസും ഗായകനായ കാർത്തികിങ്ങും. “സമം” എന്നാണ് റാപ്പ് സോങ്ങിന് പേരിട്ടിരിക്കുന്നത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അതുപോലെതന്നെ ആണിനും പെണ്ണിനും ഒരുപോലെയുള്ള സമത്വമാണ് ഈ ലോകത്ത് വേണ്ടത് അതല്ലാതെ, ആരും ആരെയെക്കാൾ വലുതല്ല എന്നും 5 മിനിറ്റ് ദൈർഖ്യമുള്ള ഈ പാട്ടിലൂടെ രഞ്ജിനിയും കാർത്തിക്കിങ്ങും പറഞ്ഞു വയ്ക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ നടനും സംവിധായകനുമായ പൃഥ്വിരാജും നടിയും ഗായികയും കൂടിയായ മമ്ത മോഹൻ ദാസും കൂടി ചേർന്നാണ് ഈ പാട്ട് വീഡിയോ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് നിമിഷനേരങ്ങൾ കൊണ്ട് വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് മറ്റു ഗായികമാരും ഗായകന്മാരും ഈ പാട്ട് ഏറ്റെടുത്തു സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തിട്ടുണ്ട്. ഈ പാട്ടിലെ വരികളും ഈണവും പാടിയ രീതിയുമെല്ലാം അതിമനോഹരം എന്നാണ് മിക്കവരും കമന്റ്‌ ചെയ്തിരിക്കുന്നത്.

സമത്തിന്റെ വരികൾ രചിച്ചത് കാർത്തികിങ്ങാണ്. വരികൾക്ക് ഈണമിട്ടിരിക്കുന്നത് മനു രമേശൻ. വീഡിയോ യുടെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അനു എസ് പിള്ള ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിത്തു ചന്ദ്രൻ ആണ്.സമത്തിൽ മലയാളത്തിലെ പ്രശസ്ത അവതാരിക അവതാരക രഞ്ജിനി ഹരിദാസ് ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആൺ-പെൺ ഭേദമന്യേ എല്ലാവരും കണ്ടിരിക്കേണ്ട ഒരു മ്യൂസിക്കൽ അറ്റംപ്റ് തന്നെയാണ് ഈ വീഡിയോ.