മലയാളസിനിമയിൽ ഒരിക്കലും വേറെ ഒരു പകരക്കാരനെ ലഭിക്കാത്ത അപൂർവം അഭിനേതാക്കളിൽ ഒരാളാണ് നടനായ പത്മശ്രീ മമ്മൂട്ടി. മലയാളികൾ സ്നേഹത്തോടെ മമ്മുക്ക എന്ന് വിളിക്കുന്ന മഹാനടൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്ന മലയാളനടൻ എന്ന റെക്കോർഡിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ സ്വന്തം മമ്മൂക്ക.നിത്യഹരിതനായകൻ പ്രേം നസീർ മാത്രമാണ് മമ്മൂക്കക്ക് മുൻപ് കൂടുതൽ സിനിമകൾ അഭിനയിച്ചിട്ടുള്ളത് മലയാളതാരം .മലയാള സിനിമ ലോകത്തെ മറ്റൊരു സൂപ്പർ താരമാണ് മോഹൻലാൽ. താരത്തെ ഏവരും സ്നേഹത്തോടെ ലാലേട്ടൻ എന്ന് വിളിക്കുന്നതിലൂടെ മനസിലാക്കാം മലയാളികൾക്ക് താരം എത്ര പ്രിയപ്പെട്ടതാണ് എന്ന കാര്യം.ലാലേട്ടൻ തന്റെ വ്യത്യസ്തമായ അഭിനയശൈലിയിലൂടെയാണ് മലയാളി പ്രേക്ഷകരെ കയ്യിലെടുത്തത്. ബോക്സ് ഓഫീസ് നിരൂപണത്തിലെ മത്സരങ്ങളാണ് ഇരുവരിലും മലയാളികൾ കണ്ടിരുന്നത്.
ഇപ്പോൾ മമ്മൂക്ക നായകനായ’ദി പ്രീസ്റ്റ്’എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസറാണ് ആരാധകരിൽ കൂടുതൽ ആകാംക്ഷ ഉണർത്തിയിരിക്കുന്നത്. ഇപ്പോൾ പുറത്ത് വന്ന ടീസറിന് മറ്റു ഒന്നും,രണ്ടും ടീസറുകൾക്ക് ഇല്ലാത്ത ഒരുതരം അഡിക്ഷൻ ഉണ്ട് എന്നത് വ്യക്തമാണ്.ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത് ’ആൻ്റോ ജോസഫ് കമ്പനി’ യാണ്. ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി നിമിഷനേരം കൊണ്ട് ഒരു ലക്ഷത്തിലധികം കാഴ്ചക്കാരായി മുന്നേറികൊണ്ടിരിക്കുകയാണ് .ചിത്രത്തിൽ മമ്മൂക്കയെ കൂടാതെ മഞ്ജു വാര്യർ, നിഖിലവിമൽ, സാനിയ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഉണ്ട്.