മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!! വൺന്റെ കിടിലൻ ട്രെയ്‌ലർ കാണാം…

മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി എത്തുന്ന വണിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ താരനിബിഡമായി പുറത്തിറങ്ങി. മലയാള സിനിമ ലോകത്തെ ഒട്ടനവധി പ്രമുഖർ ചേർന്നാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.ഈ ചിത്രം ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പരിപൂർണ്ണമായും കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് വൺ.

ചിത്രത്തിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി എഴുതിയതാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ മുരളി ഗോപി, രഞ്ജി പണിക്കർ, ജോജു ജോർജ്,ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാത്യു തോമസ്,സലിം കുമാർ, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശ്യാമപ്രസാദ്, ജഗദീഷ്, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, നിമിഷ സജയൻ, ഗായത്രി അരുൺ, സുബ്ബലക്ഷ്മി, രശ്മി ബോബൻ, അർച്ചന മനോജ്, പ്രമീള ദേവി, തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.