സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ പ്രിയ താരം നിഖില വിമൽ.! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

മലയാളസിനിമയിൽ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് നിഖില വിമൽ. സൗന്ദര്യം കൊണ്ടും അഭിനയത്തിലെ മികവുകൊണ്ടും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

താരം 2008 മുതലാണ് മലയാള സിനിമ രംഗത്ത് സജീവമായത്. മലയാളം കൂടാതെ തെലുങ്കിലും തമിഴിലും താരം വേഷമിട്ടിട്ടുണ്ട്. താരം ഒരു ടിവി ഡോക്യുമെന്ററി പ്രോഗ്രാമിലൂടെ ആണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് മലയാളികളുടെ കുടുംബനായകനായ ജയറാം നായകനായ “ഭാഗ്യദേവത ” എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമ പ്രവേശനം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 2009 ലായിരുന്നു റിലീസ് ആയത്. ചിത്രത്തിൽ ജയറാമിന്റെ അനിയത്തിമാരിൽ ഒരാളായിട്ടായിരുന്നു താരത്തിന്റെ കഥാപാത്രം.

അതിനു ശേഷം മലയാള സിനിമയിൽ നായികയായി താരം ആദ്യമായി എത്തുന്നത് ദിലീപ് നായകനായ ലവ് 24*7 എന്ന സിനിമയിലൂടെയാണ്. തുടർന്ന് താരത്തിന് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു. സൗത്ത് ഇന്ത്യൻ സിനിമയിൽ ഇപ്പോൾ തിരക്കുള്ള നടിമാരിലൊരാളാണ് നിഖില.

താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത് 2016 ൽ റിലീസ് ആയ “വെട്രിവേൽ ” എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തിയത് പ്രഭു, ശശി കുമാർ, നമിയ തുടങ്ങിയവരാണ്. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം “മേട മീട അബ്ബായി ” ആണ്.

താരം സോഷ്യൽ മീഡിയകളിൽ വളരെ ഏറെ സജീവമാണ്.8ലക്ഷത്തിലധികം ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർക്കായി താരം പങ്ക് വയ്ക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം ഇൻസ്റ്റാഗ്രാമിൽ അവസാനമായി പങ്ക് വച്ച ഫോട്ടോയാണ്. അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരമേത് ഫോട്ടോ ഇട്ടാലും നിമിഷനേരം കൊണ്ട് അത് വൈറലാവാറുണ്ട്.