നെഞ്ചിൽ ടാറ്റൂ അടിക്കുന്ന വീഡിയോ വനിതാ ദിനത്തിൽ പങ്കുവച് നടി സാധിക വേണുഗോപാലാൽ..!

21340

മലയാള സിനിമലോകത്തും അതുപോലെ തന്നെ സീരിയൽ രംഗത്തും നിറഞ്ഞു നിൽക്കുന്ന യുവ താരമാണ് സാധിക വേണുഗോപാൽ. താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്.

താരത്തിന്റെ തന്മയത്വം നിറഞ്ഞ അഭിനയം തന്നെയാണ് മറ്റുള്ളവരിൽ നിന്ന് താരത്തെ വ്യത്യസ്ത ആക്കുന്നത്. കൂടാതെ സമൂഹ മാധ്യമങ്ങളിലും താരം വളരെ സജീവമാണ്. താരം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ സ്വന്തമായ നിലപാട് ആരെയും വക വെക്കാതെ വ്യക്തമാക്കാറുണ്ട് . അത്കൊണ്ട് തന്നെ താരം ഒരുപാട് ആരാധകരെ നേടിയപോലെ തന്നെ വിമർശകരെയും നേടി.

താരം അഭിനയ രംഗത്ത് മാത്രമല്ല, കിടിലൻ ഫോട്ടോഷൂട്ടുകൾ നടത്തി ഫോട്ടോസുകൾ ആരാധകർക്കായി പങ്കുവയ്ക്കുന്നതിലും താരം മിടുക്കിയാണ്. പ്രേക്ഷകർ താരത്തിന്റെ ഫോട്ടോകളെല്ലാം വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. ആശയങ്ങളുടെ വ്യത്യസ്തത കൊണ്ട് മറ്റുള്ള മോഡലിങ്ങ് താരങ്ങളുടെ ഫോട്ടോ ഷൂട്ടിൽ നിന്നും താരത്തിന്റെ ഫോട്ടോഷൂട്ട് വേറിട്ടു നിൽക്കാറുണ്ട്. ഇതുകൊണ്ട് തന്നെ ആണ് താരത്തിന്റെ ഫോട്ടോഷൂട്ടിനു ആരാധകരേറെ ഉണ്ട്.

താരങ്ങളുടെ ഫോട്ടോഷൂട്ട് ഏത് ആശയത്തിലും പോസിലും വന്നാലും ചില അശ്ലീല കമന്റുകൾ കൊണ്ട് മൂടുന്ന ഒരു കാലഘട്ടമാണിത്. അങ്ങനെ ചെയുന്നവർക്ക് താരം കിടിലൻ മറുപടിയും നൽകാറുണ്ട്. ഇതുമൂലം താരത്തിന്റെ ഫോട്ടോഷൂട്ട് ഒരുപാട് വിവാദങ്ങൾക്ക് കാരണമാവാറുണ്ട്.

വനിതാദിനത്തിൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. താരം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകർക്ക് വേണ്ടി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പങ്കു വച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ടാറ്റൂ വീഡിയോ പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയത്.