മലയാളികളുടെ പ്രിയതാരം ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഇന്‍സ്പെക്ടര്‍ വിക്ര’മിന്റെ ട്രയിലര്‍ പുറത്തിറങ്ങി .ചിത്രത്തിൽ ഭാവനയുടെ നായകനായെത്തുന്നത് ചിത്രപ്രജ്വല് ദേവരാജ് ആണ്. നേരത്തെ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തിരുന്നു. ഖാദര്‍ ഹസ്സനാണ് ചിത്രത്തിന്റെ ഗാനരചന നടത്തിയിരിക്കുന്നത്. അനൂപ് സീലിനാണ് ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്.
ഭാവനയുടെ മൂന്നാം വിവാഹ വാര്‍ഷികം ഈ അടുത്തിടെയായിരുന്നു .കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലി ചാര്‍ത്തിയത് 2018 ജനുവരി 22നായിരുന്നു . തൃശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. ഭാവനയുടെ ഒട്ടനവധി സുഹൃത്തുക്കള്‍ സോഷ്യൽ മീഡിയകളിൽ കൂടെ താരത്തിനും നവീനും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നിരുന്നു.
ഭാവനയുടെയും നവീന്റെയും വിവാഹംനീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു . കന്നഡ ചിത്രമായ ‘റോമിയോ’യുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും ആദ്യമായി പരിചയപെടുന്നത് . 2012 ലായിരുന്നു ഇത് . നവീനായിരിന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. തുടർന്ന് ഇവരുടെ പരിചയം പ്രണയത്തിലേക്കും അതിനു ശേഷം വിവാഹത്തിലേക്കും നീളുകയായിരുന്നു.