സ്റ്റാർ മാജിക് ഫെയിം അനുമോളിന്റെ വൈറലായ ഓന്തിന്റെ കൂടെയുള്ള ഫോട്ടോഷൂട്ട് കാണാം…

5522

വളരെ ചുരുക്കം ചില സീരിയലുകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ സുന്ദരിക്കുട്ടി ആണ് അനുമോൾ.. താരത്തെ എല്ലാവരും അനുകുട്ടി എന്ന ഓമനപ്പേരിട്ടാണ് വിളിക്കാറുള്ളത് . മലയാള സീരിയലുകളിലൂടെ പരിചിതയായ അനുമോൾ കൂടുതലും ജനശ്രദ്ധ നേടിയത് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ്.

താരത്തിന്റെ കുസൃതി നിറഞ്ഞ സംസാരവും, ചെറിയ ചെറിയ പൊട്ടത്തരങ്ങളും, കളിയും, ചിരിയുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ കയറികൂടാൻ വളരെ പെട്ടെന്ന് അനുമോൾക്ക് സാധിച്ചു. പ്രശസ്ത ടെലിവിഷൻ ചാനലായ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് കോമഡി സീരിയലിൽ ഒരു പ്രധാനപ്പെട്ട വേഷംതാരം ചെയ്‌തിരുന്നു.കൂടുതലും കോമഡി വേഷങ്ങളാണ് താരത്തിന് അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ മികവുള്ളത്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരം ഓന്തിനെ ലാളിച്ചും, ഓന്തിനെ തലയിലേന്തിയുമെല്ലാമുള്ള ഫോട്ടോഷൂട്ടാണ് വളരെ പെട്ടെന്നു വൈറലായി മാറിയത്. ഈ ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഐഡോട്ട് വെഡ്‌ഡിങ്‌സാണ്. തികച്ചും വ്യത്യസ്തമായി ഫോട്ടോകൾ എടുക്കുന്ന കാര്യത്തിൽ അവർ വളരെ അധികം മികവ് പുലർത്തിയിട്ടുണ്ട്.