അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സൃന്ദ അർഹാൻ..!! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..

മലയാളി പ്രേഷകരുടെ മനസിലിടം പിടിച്ച താരമാണ് ശ്രിന്ദ അർഹാൻ. താരം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ മലയാള സിനിമകളിൽ ചെയ്തിട്ടുണ്ട്. 2012 മുതലാണ് താരം മലയാള സിനിമമേഖലയിൽ സജീവമായത്. അഭിനേത്രി എന്നത് കൂടാതെ താരമൊരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.

2010ൽ സംവിധായകൻ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്സ് എന്ന സിനിമയിൽ ജയസൂര്യ അഭിനയിച്ച ആമിറിന്റെ സഹോദരിയായി ശ്രിന്ദ അർഹാൻ വേഷമിട്ടിരുന്നു. എന്നാൽ അത് വളരെ അത് ചെറിയ ഒരു വേഷമായിരുന്നതിനാൽ കൂടുതൽ പ്രേക്ഷകശ്രദ്ധ കിട്ടിയില്ല. താരം, 2012 മുതൽ ആണ് കൂടുതലും ജനശ്രദ്ധ കിട്ടാൻ പാകത്തിലുള്ള വേഷങ്ങൾ അഭിനയിച്ചു തുടങ്ങിയത്.


തുടർന്ന് 2012 ൽ റിലീസ് ആയ തട്ടത്തിൻ മറയത്ത്, ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്നെ രണ്ട് സിനിമകളിലും താരത്തിന് വളരെ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. ഈ സിനിമകളിലെയും കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി . തുടർന്ന് രാജീവ്‌ രവി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷമാണ് ചെയ്തത്.

2015 ൽ ജയസൂര്യ നായകനായ ” ആട് ഒരു ഭീകരജീവിയാണ് “എന്ന ചിത്രം പുറത്തിറങ്ങിയത്. ആ ചിത്രത്തിൽ മേരി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ്. താരത്തിന്റെ അഭിനയം എല്ലാം തനിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെയെല്ലാം ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്ന രീതിയാണ്.


താരത്തിന് ഒരുപാട് അവാർഡുകളും ലഭിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള വനിത ഫിലിം അവാർഡ് പുരസ്കാരം 2015 ൽ ശ്രിന്ദയ്ക്ക് ആണ് ലഭിച്ചത്. തുടർന്ന് 2017 ലെ മികച്ച സഹനടിക്കുള്ള പുരസ്കാരവും താരത്തിനെ തേടിവന്നു. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലാലേട്ടൻ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ഈ അവാർഡുകൾ ലഭിച്ചത്.


താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപഴകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾക്ക് താരമിങ്ങനെയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത് “കാറ്റിനൊപ്പം ഇഴയുന്ന മുടി മുഖം ചുംബിക്കുന്ന സൂര്യൻ “.