ക്യൂട്ട് ലുക്കിൽ പ്രിയ നടി നേഹ സക്സേന..!! താരത്തിന്റെ പുതിയ ചിതങ്ങൾ കാണാം..

സിനിമ ലോകത്തേക്ക് 2013ൽ കാലെടുത്തു വച്ചതിനു ശേഷം സിനിമകളിൽ മികവുറ്റ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് നേഹ സക്‌സേന. താരം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലൊക്കെയും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവയായ താരത്തെ നാല് ലക്ഷത്തിലധികം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഫോളോ ചെയുന്നത്. താരം തന്റെ വിശേഷങ്ങളും ഇഷ്ട ഫോട്ടോകളും വീഡിയോകളുമെല്ലാം തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയകളിൽ പങ്ക് വയ്ക്കാറുണ്ട്.


ഇപ്പോൾ പ്രശസ്ത ഫോട്ടോഗ്രാഫർ ആയ ഫൈസൽ എടുത്ത താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് . താരത്തിന്റെ ഫോട്ടോകൾ “സിഗ്നേച്ചർ ഓഫ് ഫൈസി” എന്ന് ഇൻസ്റ്റഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.നിമിഷനേരം കൊണ്ടാണ് ഫോട്ടോകൾ വൈറലായി മാറിയത്.