അതീവ ഗ്ലാമറസ് ലുക്കിൽ പ്രിയ താരം അനു ഇമ്മാനുവേൽ..! താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

1836

2011ൽ റിലീസ് ആയ “സ്വപ്നസഞ്ചാരി” എന്ന ചിത്രത്തിലൂടെ ബാലവേഷത്തിലെത്തിയ താരമാണ് അനു ഇമ്മാനുവൽ. ഈ ചിത്രത്തിൽ നായകവേഷത്തിലെത്തിയത് ജയറാമാണ്. ചിത്രത്തിൽ ജയറാമിന്റെ മകളായിട്ടാണ് താരം അഭിനയിച്ചത്. ഇപ്പോൾ താരം തെലുങ്ക് സിനിമകളിലെ ഗ്ലാമറസ് നായികയായി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ ഉള്ളതിനേക്കാളേറെ പ്രേക്ഷകസ്വീകാര്യത താരത്തിന് തെലുങ്കിലുണ്ട്.

ആദ്യ സിനിമയായ സ്വപ്നസഞ്ചാരിക്ക് ശേഷം 5 വർഷങ്ങൾക്ക് ശേഷമാണ് താരം നിവിൻ പോളിയുടെ നായികയായി വീണ്ടും മലയാളത്തിൽ തിരിച്ച് വരവ് നടത്തിയത്. എന്നാൽ മലയാള സിനിമയിൽ കൂടുതൽ വേഷങ്ങൾ താരം ചെയ്തില്ല.യൂത്ത് സ്റ്റാർ ദുൽഖർ സൽമാൻ നായകനായ സി.ഐ.എയിൽ നായികയായി ആദ്യം തിരഞ്ഞെടുത്തത് അനുവിനെ ആയിരുന്നു. എന്നാൽ താരം ഷൂട്ടിംഗ് പാതിവഴിയിൽ വച്ച് സിനിമയിൽ നിന്ന് പിന്മാറി.

തുടർന്ന് മലയാളി പ്രേക്ഷകർ അനുവിനെ കാണുന്നത് തെലുങ്ക് സിനിമകളിലായിരുന്നു. എന്നാൽ ഇതിനിടയിൽ തമിഴ് നടൻ വിശാൽ നായകനായി അഭിനയിച്ചു സൂപ്പർഹിറ്റ് ആയിമാറിയ ‘തുപ്പറിവാളൻ’ എന്ന സിനിമയിലും താരം അഭിനയിച്ചു. താരത്തിന് തെലുങ്ക് സിനിമകളിൽ കൂടുതലും ഗ്ലാമറസ് വേഷങ്ങളായിരുന്നു ലഭിച്ചത്. തെലുങ്കിലെ സൂപ്പർ താരങ്ങളായ അല്ലു അർജുൻ, പവൻ കല്യാൺ, വിജയ് ദേവർകൊണ്ട, റാഷി ഖന്ന, നാഗചൈതന്യ എന്നിവരോടൊപ്പം താരം അഭിനയിച്ചു.

താരത്തെ സോഷ്യൽ മീഡിയയിലും വളരെ ഗ്ലാമറസ് വേഷങ്ങളിലാണ് ആരാധകർ കൂടുതലായി കണ്ടിട്ടുള്ളത്. താരം ഷോർട്സും മിനി സ്കർട്ടും ഒക്കെ ധരിച്ചുള്ള ചിത്രങ്ങൾ തന്റെ ആരാധകർക്കായി താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ തരംഗമായി മാറിയിരിക്കുന്നത് താരം കൈയിൽ ചായ ഗ്ലാസും പിടിച്ചുകൊണ്ടുള്ള പുതിയ ചിത്രങ്ങളാണ്. ഇരു കയും നീട്ടിയാണ് താരത്തിന്റെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആരാധകർ ഇങ്ങനെയാണ് പരസ്പരം ചോദിക്കുന്നത് “ചായ കുടിക്കുമ്പോൾ പോലും ഇത്ര ഗ്ലാമറസ് ആകാൻ ഒരാൾക്ക് പറ്റുമോ ” എന്നാണ്. അതിമനോഹാരി ആയിട്ടാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.