വൈറൽ ആയ യുവ മോഡലുകൾക്കൊപ്പം ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം…

മലയാള സിനിമാ താരം ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരം രണ്ട് യുവ മോഡലുകളുമൊത്തു നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

താരം തനി നാടന്‍ ലുക്കിലാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ ബിനീഷ് ബാസ്റ്റിന്റെ ഒപ്പമുള്ള മോഡലുകളായ ജില്‍നയും ക്രിസ്റ്റിയും നാടൻ വേഷത്തിൽ തന്നെയാണ് ഫോട്ടോഷൂട്ടില്‍ എത്തുന്നത്. ഫോട്ടോ ഷൂട്ടിന്റെ ആശയാവിഷ്കരണം ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിന്‍ അഷ്‌റഫാണ് നിര്‍വഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അജ്മല്‍ ഫോട്ടോഗ്രഫിയാണ് ബിനീഷിന്റെയും കൂട്ടരുടെയും ചിത്രങ്ങളെടുത്തിരിക്കുന്നത്.

മലയാള സിനിമകളിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെയാണ് ബിനീഷ് ബാസ്റ്റിൻ മലയാളി പ്രേക്ഷകർക്ക് പരിചിതമായത്. താരം പാണ്ടിപ്പട, പാസഞ്ചർ, പോക്കിരിരാജ, അണ്ണന്‍ തമ്പി,കട്ടപ്പനയിലെ ഋതിക് റോഷൻ, എയ്ഞ്ചല്‍ ജോണ്‍, ഡബിള്‍ ബാരല്‍, ആക്ഷന്‍ ഹീറോ ബിജു, പൊറിഞ്ചു മറിയം ജോസ് എന്നീ മലയാള ചിത്രങ്ങളും തമിഴിൽ വിജയ് നായകനായ തെരിയിലും താരം അഭിനയിച്ചു. താരത്തിനു എണ്‍പതിലേറെ സിനിമകളുടെ ഭാഗമാവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. താരം നായകനായി അഭിനയിക്കുന്ന പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്.

Video Courtesy: Neelakkuyil Entertainments