ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര..!! താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കാണാം…

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ടിവി റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ് ബോസ്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ ത്രീ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകൾ കഴിയുമ്പോഴും അടുത്ത എപ്പിസോഡിനായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വളരെ ശാന്തമായി തുടങ്ങിയ ബിഗ് ബോസ് ഹൗസ് എല്ലാ തവണത്തേയും പോലെ ഇപ്പോൾ മത്സര ചൂടിന്റെയും കലഹങ്ങളുടെയും വാശിയുടെയും വീട് ആയി മാറിയിരിക്കുകയാണ്. ബിഗ് ബോസിൽ എപ്പോഴും സാമൂഹിക- സാംസ്കാരിക കലാ രംഗത്തുള്ള വ്യക്തികളാണ് മത്സരാർത്ഥികളായി എത്താറുള്ളത്


ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീ യിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ മത്സരാർത്ഥിയാണ് ഋതു മന്ത്ര. താരം ബിഗ് ബോസ് ഹൗസിൽ നല്ല മത്സരമാണ് മറ്റു മത്സരാർത്ഥികളുമായി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് വളരെ ഏറെ പ്രേക്ഷക പിന്തുണ കൂടിയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് പ്രേഷകരുടെ കൂട്ടായ്മ താരത്തിന് ഉണ്ട്.

താരം പ്രൊഫെഷൻ കൊണ്ട് ഒരു മോഡലാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ 2018 ൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച താരമായിരുന്നു ഋതു മന്ത്ര. അന്ന് മിസ്സ് ടാലെന്റെഡ് അവാർഡ് നേടിയിരുന്നു താരം.


കൂടാതെ മോഡലിംഗിനു പുറമേ താരം നല്ലൊരു നടിയും പാട്ടുകാരിയും കൂടിയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളസിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചു. മലയാള ചിത്രങ്ങളായ റെഡ് ഗ്രീൻ ബ്ലൂ, ഉയരെ, കുമ്പാരീസ്, റോൾ മോഡൽസ്, തുടങ്ങിയവയിൽ വേഷമിടാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയതായി റിലീസ് ആയ ഓപ്പറേഷൻ ജാവയിലും താരം അഭിനയിച്ചിട്ടുണ്ട്.


സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്ന താരം ബിഗ്‌ബോസ്സ് വീട്ടിലേക്ക് പോവുന്നതിനു മുൻപ് വരെ തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമെല്ലാം തന്റെ ആരാധകർക്കായി താരം പങ്ക് വയ്ക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താരം ഫോട്ടോകളിൽ അതിമനോഹാരി ആയിട്ടാണ് പ്രത്യക്ഷപെട്ടിരിക്കുന്നത്.