കിടിലൻ ഡാൻസുമായി പ്രിയ താരം ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം..

ഇന്ത്യയിൽ മൊത്തം തരംഗമായി മാറിയതാണ് അല്ലു അർജുൻ അഭിനയിച്ച ബുട്ടബൊമ്മ എന്ന ഗാനം. ഹിന്ദിലെ യുവഗായകൻ അർമാൻ മാലിക് പാടിയ ഈ ഗാനത്തിന് ഇന്ത്യയിൽ പ്രത്യേക ഫാൻ ബേസ് തന്നെ ഉണ്ട്. സൂപ്പർ താരം അല്ലു അർജുൻ നായകവേഷത്തിലെത്തിയ “അങ്ങ് വൈകുണ്ഠപുരത്ത്” എന്ന ചിത്രത്തിലാണ് അതിമനോഹരമായ ഈ ഗാനം ഉള്ളത്.

ഇന്ത്യയിലൊട്ടാകെ ട്രെൻഡ് ആയി മാറിയ ഈ ഗാനതിന് യൂട്യൂബിൽ മാത്രം 553 മില്യൺ വ്യൂവേഴ്സ് ഉണ്ട്. ആ വർഷത്തിലെ തെലുങ്കിലെ സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു “അങ്ങ് വൈകുണ്ഠപുരത്ത് “. ഗാനത്തിന്റെ മനോഹരമായ വരികൾക്കൊപ്പം നായകനായ അല്ലു അർജുന്റെയും, നായികയായ പൂജ ഹെഗ്‌ഡെയുടെയും സ്ക്രീൻ പ്രെസെൻസും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ടിക്‌ടോകിലൂടെ ഒരുപാട് ആരാധകർ ഈ ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ചിട്ടുണ്ട്. പ്രസിദ്ധ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്റെ കുടുംബത്തിന്റെ ഒപ്പം ബുട്ട ബൊമ്മ സോങ്ങിന്റെ ഡാൻസ് ടിക് ടോകിൽ ചെയ്തത് വൈറലായി മാറിയിരുന്നു . അതുപോലെതന്നെ പലരും ഈ ഗാനത്തിന് നൃത്ത ചുവടുകൾ വച്ചത് ടിക്ടോക്കിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമെല്ലാം പുറത്ത് വിട്ടിരുന്നു.

മലയാള സിനിമയിലെ പ്രിയതാരമായ ദൃശ്യ രഘുനാഥ് ആണ് ഇപ്പോൾ ഈ ഗാനത്തിന് നൃത്തച്ചുവടുമായി വന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് വീഡിയോ ആരാധകർക്ക് വേണ്ടി പങ്കു വച്ചിരിക്കുന്നത് . നിമിഷ നേരം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

താരം തന്റെ ചെറുപ്പം മുതൽ തന്നെ അഭിനയത്തോട് അമിതമായ താല്പര്യം ഉള്ള ആളായിരുന്നു. സ്കൂൾ കാലഘട്ടങ്ങളിൽ നാടകങ്ങളിലും, ഡാൻസിലും, മോണോ ആക്ടിലും, താരം തിളങ്ങിയിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ” ഹാപ്പി വെഡിങ്” എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2016 ലായിരുന്നു “ഹാപ്പി വെഡിങ് “റിലീസ് ചെയ്തത്. തുടർന്ന് അടുത്ത കൊല്ലം സംവിധായകൻ ശിവറാം മോണി സംവിധാനം ചെയ്ത മാച്ച് ബോക്സ് എന്ന സിനിമയിലും താരം വേഷമിട്ടു. അവസാനമായി ” ശാദി മുബാറക് ” എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.