വൈറൽ ആയ സൂഫിയും സുജാതയും നായികാ അദിതി റാവു ഹൈദരിയുടെ ഡാൻസ് കാണാം..

6797

മലയാള സിനിമചരിത്രത്തിൽ ആദ്യമായി ഒ ടി ടി പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് സൂഫിയും സുജാതയും. 2020 ജൂലൈ 3നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. മലയാള സിനിമ പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു സൂഫിയും സുജാതയും. ഓൺലൈൻ പ്ലാറ്റഫോമിൽ ചിത്രം വൻ വിജയം നേടി. കോവിഡ് കാലഘട്ടത്തിലായിരുന്നു ചിത്രത്തിന്റെ ഓൺലൈൻ റിലീസ്. ചിത്രത്തിൽ പുതുമുഖ താരം ദേവ് മേനോനും ബോളിവുഡ് താരം അദിതി റാവും ആണ് സൂഫിയും സുജാതയും ആയി സിനിമയിൽ വേഷമിട്ടത്. കൂടാതെ ജയസൂര്യയും മുഖ്യ കഥാപാത്രമായെത്തി.

ചിത്രം റൊമാന്റിക് ഡ്രാമ ഗണത്തിൽ ഉൾപെടുന്നതായിരുന്നു. ദൃശ്യവത്കരണവും ശബ്ദമിശ്രണവുമെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ചിത്രത്തിൽ എടുത്തു പറയേണ്ടത് താരങ്ങളുടെ അഭിനയം തന്നെയാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സുജാതയായി അഭിനയിച്ച അദിതി റാവു വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം.താരം തന്റെ ശാലീന സൗന്ദര്യം കൊണ്ടും, അഭിനയ മികവുകൊണ്ടും നായകൻ ദേവ് മേനോനോടൊപ്പമുള്ള കെമിസ്ട്രി കൊണ്ടും തന്റെ കഥാപാത്രത്തെ 100% ത്തോളം മികച്ചതാക്കാൻ കഴിഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ഫോട്ടോ കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ. സൂഫിയും സുജാതയിൽ നാട്ടുമ്പുറത്തുള്ള പെണ്ണായി, ഒരു ശാലീന സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തികച്ചും ഗ്ലാമറസ് ആയ ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരം അഭിനേത്രി എന്നത് കൂടാതെ നല്ല ഒരു നർത്തകിയും പാട്ടുകാരിയും കൂടിയാണ്.

ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശൃങ്കാരം എന്ന തമിഴ് സിനിമയിലൂടെ 2007ലാണ് താരം സിനിമാലോകത്തേക്ക് ചുവട് വച്ചത്. ആ ചിത്രത്തിൽ ദേവദാസി ആയിട്ടാണ് അദിതി വേഷമിട്ടത്. താരം കഴിഞ്ഞ 15 കൊല്ലത്തോളം ആയി സിനിമാലോകത്ത് സജീവമാണ്. താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമ V ആണ് . നാലോളം ചിത്രങ്ങൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.