കേരളത്തിന്റെ മനോഹാരിതയിൽ സണ്ണി ലിയോണിന്റെ സ്പ്ലിറ്റ്‌സ് വില്ലയുടെ പ്രൊമോ സോങ് കാണാം…

മലയാളി പ്രേക്ഷകർ സ്നേഹത്തോടെ ചേച്ചി എന്ന് പേരിനോട് ചേർത്ത് വിളിച്ച താരമാണ് നടി സണ്ണി ലിയോൺ. താരം നിരവധി ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.മലയാളത്തിൽ മമ്മൂട്ടി നായകനായ മധുരരാജയിലെ “മോഹമുന്തിരി” എന്നാരംഭിക്കുന്ന ഗാനത്തിൽ കിടിലൻ നൃത്തചുവടുകളുമായി താരം അരങ്ങേറ്റം കുറിച്ചു. മലയാളത്തിൻ്റെ സ്വന്തം ഹിറ്റ്മേക്കറായ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളി ആരാധകർക്ക് സണ്ണി ലിയോൺ എന്നും ഒരു വികാരമാണ്. കേരളത്തിലെ കൊച്ചിയിൽ ഒരു പ്രമുഖ ഷോപ്പിന്റെ ഉൽഘാടനത്തിന്‌ എത്തിയ താരത്തിനെ ആരാധകർ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. താരം കഴിഞ്ഞ കുറച്ചു നാളുകളായി അവധി ആഘോഷിക്കാനായി കേരളത്തിലെത്തിയിരുന്നു.താരവും കുടുംബവും തിരുവനന്തപുരത്തെ പൂവാർഐലൻ്റിലെ റിസോർട്ടിലാണ് താമസിച്ചിരുന്നത്. പ്രശസ്ത ചാനലായ എംടിവിയിൽ സംപ്രേഷണം ആരംഭിക്കാൻ പോവുന്ന “സ്പ്ലിട്സ് വില്ലക്ക്” വേണ്ടി താരത്തിൻ്റെ പുതിയ പ്രമോസോങ് ഷൂട്ട് ചെയ്തിട്ടുണ്ട്.

പ്രമോ വീഡിയോയിൽ കേരളത്തിൻ്റെ പ്രകൃതി സൗന്ദര്യം മുഴുവനായും കാണാൻ സാധിക്കും. ചുവന്ന കളറിലുള്ള ഉടുപ്പിൽ ഒരു വഞ്ചിയിലാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത്. അതിസുന്ദരിയായിട്ടുള്ള താരം ആരാധകവൃദ്ധത്തിന്റെ മനംകവരുകയാണ്.താരം ഇതിനുമുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കേരളത്തിലെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരുന്നു. മലയാളികളുടെ തനതായ പട്ടുസാരിയുടുത്ത്, കുടുംബത്തോടൊപ്പം കേരള സ്റ്റൈലിലുള്ള ഊണ് കഴിക്കുന്ന ചിത്രങ്ങളെല്ലാം ഏറെ ജനപ്രീതിനേടി നേടിയിരുന്നു. താരം തന്റെ പുതിയ വീഡിയോ പങ്ക് വച്ചത് ഇങ്ങനെ ഒരു അടികുറിപ്പോടു കൂടിയാണ്; “സ്നേഹത്തിൻ്റെ രണ്ട് വശങ്ങളും കാണാൻ നിങ്ങൾ തയ്യാറാണോ?”. താരം വീഡിയോ പങ്ക് വച്ചു നിമിഷനേരങ്ങൾ കൊണ്ടാണ് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലുമെല്ലാം വിഡിയോ തരംഗമായി മാറിയത്.