ആരാധകരെ ഞെട്ടിച്ചികൊണ്ട് കിടിലൻ ഐറ്റം ഡാൻസുമായി ജാൻവി കപൂർ..!! റൂഹിലെ ഗാനം കാണാം..

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് പുതിയ ചിത്രമാണ് റൂഹി. ചിത്രമൊരു ഹൊറർ- കോമഡി ഗണത്തിലാണ് ഉൾപെടുന്നത്. ബോളിവുഡ് സുന്ദരിയായ ജാൻ‌വി കപൂർ ആണ് ചിത്രത്തിലെ നായിക. ജാൻവിയെ കൂടാതെ രാജ്കുമാർ റാവു, വരുൺ ശർമ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.നിമിഷ നേരം കൊണ്ട് തന്നെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് .

ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയിരിക്കുകയാണ് ജാൻവി. ഗാനരംഗത്തിൽ താരം അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ ഇടം പിടിച്ചു. ഈ ഗാനത്തിനൊപ്പം ജാൻവിയുടെ മനോഹരമായ നൃത്തം തന്നെയാണ് പ്രേക്ഷകരിലേക്ക് അടുപ്പിച്ച മുഖ്യ ആകർഷണ ഘടകം. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് സച്ചിൻ- ജിഗാർ എന്നിവർ ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യ, ജിഗാർ സരയ്യ ഐ പി സിംഗ്, എന്നിവർ ചേർന്നാണ് ഗാനങ്ങളുടെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ജാൻവിയുടെ ചടുലമായ നൃത്തച്ചുവടുകൾ ഒരു ചലഞ്ച് എന്ന വണ്ണം ട്രെൻഡ് ആയി മാറിയിട്ടുണ്ട് . ജാൻവിയുടെ കിടിലൻ നൃത്തച്ചുവടുകൾ അനുകരിച്ചുകൊണ്ട് ആരാധകർ സോഷ്യൽ മീഡിയകളിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ഈ ഗാനത്തിനെയും, കൂട്ടത്തിൽ ഈ ചിത്രത്തിനെയും കൂടുതൽ പ്രശസ്തിയിലേക്ക് എത്തിക്കുന്നു. ബോളിവുഡ് ആരാധകർ കൂടാതെ ഹിന്ദി സിനിമകൾ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് റൂഹി.

ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത് ചിത്രം പ്രേക്ഷകരെ ഭയപ്പെടുത്തും അതേ പോലെ തന്നെ ചിരിപ്പിക്കും എന്നാണ്. കൊറോണ കാലത്തെ പ്രതിസന്ധി മൂലം തകർന്ന സിനിമ മേഖലയെ പതിയെ മറികടക്കാൻ എന്തുകൊണ്ടും തിയേറ്റർ എക്സ്പീരിയൻസ് കൂടിയായ റൂഹി വലിയ മുതൽ കൂട്ടാകുമെന്ന് അണിയറ പ്രവർത്തകർ കരുതുന്നു. റൂഹി തിയേറ്ററിൽ എത്തുന്നത് മാർച്ച് മാസം പതിനൊന്നാം തീയതി ആണ്. ബോളിവുഡിലെ ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം മികച്ച ദൃശ്യ ഭംഗി കൊണ്ടും ശബ്ദമിശ്രണം കൊണ്ടും സിനിമപ്രേക്ഷകർക്ക് വലിയ ഒരു തീയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.