ഗ്ലാമറസ് ലുക്കിൽ ഹിമാലയൻ ട്രിപ്പിനൊരുങ്ങി അമേയ..!! താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം…

ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്തേക്ക് കാലെടുത്തു വച്ച താരമാണ് അമേയ മാത്യു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ” ദ് പ്രീസ്റ്റ് “ആണ്. മലയാളത്തിലെ ഹിറ്റായി മാറിയ “കരിക്ക് “ലൂടെ താരമേറെ പ്രശസ്തി നേടിയിരുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് താരം വളരെ കഷ്ടപ്പെട്ട് തന്റെ ശരീരഭാരം കുറച്ചതിനെ പറ്റിയും അതിലൂടെ തനിക്കു സിനിമയിൽ നഷ്ടമായ അവസരങ്ങളെ പറ്റിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

അമേയ നാടൻ, ഗ്ലാമറസ്, മോഡേൺ, ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. ഒരു യാത്രകളിഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ച ഒരു ക്യാപ്ഷനാണ് വൈറലായിരിക്കുന്നത്. ഇപ്പോൾ പെട്രോൾ വില കൂടിയതിനെ തുടർന്ന് തന്റെ ഹിമാലയത്തിലേക്കുള്ള യാത്ര റദ്ദാക്കി വീട്ടിലേക്ക് തിരികെ പോകേണ്ടി വന്ന അവസ്ഥ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. താരമിങ്ങനെയാണ് കുറിച്ചിരിക്കുന്നത്.
‘റെഡി 4 ഹിമാലയം ട്രിപ്പ്‌ ! 🏔😎🕺 Government : പെട്രോൾ വില 92 ലേയ്ക്ക്… Me : Okay Bei… ട്രിപ്പ്‌ ടു ഹോം !!! 🏍😐🤨🥺😩🧎🏻‍♂️💔’