ചാടി ഉയർന്ന് ഗംഭീര ഫോട്ടോഷൂട്ടുമായി വീണ നായർ..! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണം..

ഇപ്പോഴത്തെ മലയാള സിനിമകളിലെയും സീരിയലുകളിലെയും നിറസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് വീണാ നായർ. താരത്തെ എല്ലാർക്കും പരിചിതമായത് ബിഗ്‌ബോസ്സ് സീസൺ 2 വിലൂടെയാണ്. കഴിഞ്ഞ സീസണിലെ മികച്ചൊരു മത്സരാർത്ഥി കൂടിയായിരുന്നു താരം.

2014ൽ ജിബു ജേക്കബ് സംവിധാനം ചെയ്തു ബിജുമേനോൻ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിലേക്ക് കാലെടുത്തു വച്ചത്. തുടർന്ന്, മനോജ് സംവിധാനം ചെയ്ത ‘എന്റെ മകൾ ‘എന്ന ടെലിവിഷൻ പരമ്പരയിലും താരം പ്രത്യക്ഷപെട്ടു . പിന്നീട് താരം ഒരുപാട് കോമഡി സീരിയലുകളിലെ ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ താരത്തിന് സാധിച്ചു.

താരം 2006 മുതലാണ് അഭിനയരംഗത്തു സജീവമായത്. സന്മനസ്സുള്ളവർക്ക് സമാധാനം, സസ്നേഹം സീതാലക്ഷ്മി, വേളാങ്കണ്ണി മാതാവ്, കോയമ്പത്തൂർ അമ്മായി, ദേവി മാഹാത്മ്യം, തട്ടീം മുട്ടീം, അക്കരെ ഇക്കരെ, സ്വപ്നചാക്ക് ഇവയെല്ലാം താരത്തിന്റെ പ്രശസ്തമായ സീരിയലുകളാണ്.

താരം അഭിനയം കൂടാതെ ഒരു നല്ല പ്രൊഫഷണൽ നർത്തകി കൂടിയാണ്.വീണ നടി, നർത്തകി, അവതാരിക എന്നീ മേഖലകളിലൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നാലാമത്തെ വയസിലാണ് താരം നൃത്തം അഭ്യസിച്ചു തുടങ്ങിയത്. താരം ഭരതനാട്യം, കേരള നടനം ഇവയിലൊക്കെ പ്രാവീണ്യം നേടിയിട്ടുണ്ട്.

വീണയുടെ കുടുംബവും ഒരു സാഹിത്യ കുടുംബമാണ്. താരം 2014ലാണ് വിവാഹം ചെയ്തത്. സംഗീതജ്ഞനും, ഗായകനും, നർത്തകനുമായ സ്വാതി സുരേഷ് ഭൈമിയെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ധനവിൻ എന്നൊരു മകനുണ്ട്.

താരത്തിന് ഒരുപാട് ആരാധകരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉള്ളത്. താരം
ഈയിടെയായി കൂടുതൽ മോഡേൺ വേഷങ്ങളാണ് പരീക്ഷിക്കാറുള്ളത്. താരം തന്റെ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്ക് വയ്ക്കുകയും ചെയ്യാറുണ്ട്.താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോയാണ് പങ്കുവെച്ചിട്ടുള്ളത്. അതിമനോഹരമായ ലഹങ്ക ആണ് താരത്തിന്റെ വേഷം. ഡ്രെസ്സിന്റെ കളർ ക്രീം കളറിൽ മെറൂൺ കളർ സ്റ്റോൺ വർക്ക് ചെയ്തതാണ്.