ദൃശ്യം 2 ലെ ജോർജ്കുട്ടിയുടെ വക്കീലായി ആരാധകരുടെ മനസ്സിൽ ഇടം നേടിയ ശാന്തി പ്രിയ..! താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ കാണാം..

മലയാളസിനിമയിലെ പുത്തൻ അനുഭവമായ ദൃശ്യം 2 ലെ പ്രേക്ഷക ഹൃദയം ഒന്നടങ്കം കീഴടക്കിയ വക്കീലിന്റെ പുതിയ ഫോട്ടോകൾ കാണാം. സിനിമയിൽ വളരെയേറെ ജനശ്രദ്ധ നേടിയ കഥാപാത്രമാണ് ജോർജ്കുട്ടിയുടെ വക്കീലായി വന്ന ശാന്തി മായാദേവിയുടേത്. അതിഗംഭീരപ്രകടനമാണ് താരം ചിത്രത്തിൽ നടത്തിയിരിക്കുന്നത്. താരം തന്റെ യഥാർത്ഥ ജീവിതത്തിലും ഒരു വക്കീലാണ് . ഹൈക്കോടതിയിലെ വക്കീലാണ് ശാന്തി. ദൃശ്യം 2 ൽ രേണുക എന്ന കഥാപാത്രത്തെ ആണ് താരമഭിനയിച്ചത്.

ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് എല്ലാവരും താരത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. വക്കീലായി സ്വന്തം ജീവിതത്തിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തനിക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.താരമിപ്പോൾ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ മേക്ക് ഓവർ ഫോട്ടോകൾ വൈറലായി മാറിയത്. അതിസുന്ദരി ആയിട്ടാണ് താരം ഫോട്ടോകളിൽ നിറഞ്ഞു നിൽക്കുന്നത്.

താരം ദൃശ്യം 2 ൽ അഭിനയിക്കുന്നതിനേക്കാൾ മുൻപ് മമ്മൂട്ടി നായകനായ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . താരമിപ്പോൾ എറണാകുളത്തു ആണ് ജോലി ചെയുന്നത് . കുടുംബസമേതം ഭർത്താവിന്റെയും കുട്ടിയുടെയും കൂടെയാണ് സ്ഥിരതാമസം.

ദൃശ്യം 2, കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടാകെ ചർച്ചാ വിഷയമായി മാറിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ ചിത്രമാണ്. ഹോളിവുഡ്, കൊറിയൻ സിനിമകളിലെ ക്ലൈമാക്സിലെ ട്വിസ്റ്റുകൾ കണ്ട് കിളി പോയ മലയാളികൾക്ക് അതുപോലെ തന്നെ മലയാളത്തിൽ ലഭിച്ച ഒരു സസ്പെൻസ് ത്രില്ലർ സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2.

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകവേഷത്തിലെത്തിയ സിനിമ ഇതിനകം ഇന്ത്യയിലൊട്ടാകെ ചർച്ചയായി മാറി.

ചിത്രത്തിൽ എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിൽ ലാലേട്ടന്റെ ഭാര്യയായി അഭിനയിച്ച മീന, മക്കളായി അഭിനയിച്ച അൻസിബ, എസ്തർ, കൂടാതെ പോലീസ് വേഷത്തിൽ എത്തിയ മുരളി ഗോപി, അഞ്ജലി നായർ, ആശ ശരത് എന്നിവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്.