പ്രേക്ഷക ശ്രദ്ധ നേടി ഭാവന നായികയായി എത്തുന്ന ഇന്‍സ്‌പെക്ടര്‍ വിക്രമിലെ ഗാനം കാണാം..!!

7468

മലയാളികളുടെ പ്രിയതാരമാണ് ഭാവന. താരം മറ്റു അന്യഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമലോകത്ത് താരത്തിനുണ്ടായിരുന്ന സ്വീകാര്യതയ്ക്ക് കുറവുണ്ടായിരുന്നില്ല. ഭാവനയുടെ കന്നഡയിലെ ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്‍സ്പെക്ടര്‍ വിക്രം’. ചിത്രത്തിൽ താരത്തിന്റെ നായകനായി എത്തുന്നത് പ്രജ്വല്‍ ദേവരാജ് ആണ്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും റിലീസായിരിക്കുകയാണ്. ഗാനമാലപിച്ചിരിക്കുന്നത് യാസിന്‍ നിസാര്‍ ആണ്. അനൂപ് സീലിൻ സംഗീതം നിർവഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് ഖാദര്‍ ഹസ്സനാണ്. നന്നവളേ… നന്നവളേ… എന്ന ചിത്രത്തിലെ ഗാനം ആദ്യമേ പുറത്തു വിട്ടിരുന്നു.

താരത്തിന്റെ മൂന്നാം വിവാഹ വാര്‍ഷികം അടുത്തിടെ ആയിരുന്നു. കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ചു ഭാവനയെ താലി ചാര്‍ത്തിയത് 2018 ജനുവരി 22നായിരുന്നു. വിവാഹവാർഷികദിനത്തിൽ ഭാവനയുടെ നിരവധി സുഹൃത്തുക്കള്‍ സോഷ്യൽ മീഡിയകളിലൂടെ താരത്തിനും നവീനും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നിരുന്നു.

ഭാവനയുടെയും നവീന്റെയും വിവാഹം നടന്നത് അഞ്ചു വർഷത്തെ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു. ആദ്യമായി ഭാവനയും നവീനും പരിചയപ്പെടുന്നത് 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.