നിയമം തെറ്റിച് വന്ന ദുൽഖറിന്റെ കാർ പിന്നോട് എടുപ്പിച് പോലീസ്കാരൻ.. വൈറൽ ആയ വീഡിയോ കാണാം…

10439

മലയാളികൾക്ക് ഇടയിൽ ഏറ്റവും ഇഷ്ടമുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ നടൻ മമ്മൂട്ടിയുടെ മകനായ ദുൽഖർ മലയാള സിനിമയിൽ സജീവമായത് 2012 മുതലാണ് . താരം സിനിമയിൽ വരുന്നതിന് മുമ്പേ തന്നെ തന്റെ അച്ഛനെ പോലെ വാഹനപ്രിയനാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇരുവർക്കും ആഡംബര വണ്ടികളുടെ ഒരു ശേഖരം ഈ താരങ്ങളുടെ പോർച്ചിലുണ്ട്.

ഇക്കഴിഞ്ഞ ദിവസം സോഷ്യൽ വിഡിയോയിൽ വൈറലായത് ദുൽഖർ വണ്ടി ഓടിക്കുമ്പോൾ പറ്റിയ ഒരു തെറ്റിന്റെ വീഡിയോ ആണ്. ദുൽഖർ തന്റെ പുതുപുത്തൻ പോർഷെ കാർ ആലപ്പുഴ ബൈപാസിന് സമീപം വൺ-വേ തെറ്റിച്ച് വരുന്നതാണ് വിഡിയോയിൽ നിന്ന് കാണാനായി സാധിക്കുന്നത്. ഒരു ട്രാഫിക് പൊലീസുകാരൻ വണ്ടി വരുന്നത് കണ്ട് കാർ തടയുന്നതും വീഡിയോയിൽ നിന്ന് കാണാനാവും.

താരത്തിന് തെറ്റ് മനസ്സിലായതിനെ തുടർന്ന് താരം തന്റെ കാർ റിവേഴ്‌സ് പോയി നേർ വഴിയിൽ എത്തി മുന്നോട്ട് പോവുകയും ചെയ്തു. ഇരുചക്രവാഹനത്തിൽ ഇരുന്ന രണ്ട് ചെറുപ്പക്കാരാണ് ഈ സംഭവങ്ങളെല്ലാം വീഡിയോയായി പകർത്തിയത്. തുടർന്ന് ആലപ്പുഴ ബൈ-പാസ്സിലൂടെ പോകുന്ന പോർഷെ കാറിന്റെ പിന്നാലെ പോയി യുവാക്കളുടെ വണ്ടിയുടെ പെട്രോൾ തീരുന്ന അവസ്ഥയും വീഡിയോയിൽ നിന്ന് ദൃശ്യമാവുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വൈറലായതിനെ തുടർന്ന് പോലീസുകാരനെ ആളുകൾ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ, ആ വഴിയിലൂടെ പോയാൽ ആർക്കായാലും സംശയം തോന്നുമെന്നാണ് ഒരുപാട് പേർ വീഡിയോയ്ക്ക് താഴെ കമന്റ്‌ ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ദുൽഖർ റിവേഴ്‌സ് ഗിയറിൽ പോകുന്നത് കണ്ട് കൊലമാസ്സ് കാണിച്ചെന്ന് താരത്തിന്റെ ആരാധകർ അവകാശപ്പെടുന്നു. അതുപോലെ തന്നെ ആ പൊലീസുകാരന് നിറയെ കൈയടിയും കൊടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങൾ.