വീണ്ടും വൈറൽ ആയി മോഡലിന്റെ പഴയ സാരി മുറിച്ചുള്ള ഫോട്ടോഗ്രാഫി..!! കാണാം..

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ഭരിക്കുന്ന കാലമാണ്. ഇപ്പോൾ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയ തുറന്നാൽ ഫോട്ടോഷൂട്ടുകളാണ് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത്. ഓരോ ഫോട്ടോഗ്രാഫേഴ്സും ഓരോ ഫോട്ടോഷൂട്ടുകളും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാക്കാൻ ആണ് ശ്രമിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ രണ്ടു തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് പ്രധാനമായും പ്രചരിക്കുന്നത്. പ്രേക്ഷകപ്രീതിയും പ്രശംസയും നേടിയെടുക്കുന്ന ഫോട്ടോഷൂട്ടുകളാണ് ആദ്യവിഭാഗത്തിൽ ഉൾപെടുന്നതെങ്കിൽ മറ്റൊരു വിഭാഗത്തിൽ പ്രേക്ഷകരിൽ നിന്ന് വിമർശനങ്ങൾ നേരിടുക അല്ലെങ്കിൽ വിവാദങ്ങൾ സൃഷ്ടിക്കുക എന്നതിൽ ഉൾപ്പെടുന്നു.

ഫോട്ടോഷൂട്ടുകൾ ഇത്രയും കൂടുതലായി പ്രചാരത്തിൽ വന്നത് ഇക്കഴിഞ്ഞ ലോക് ഡൗൺ കാലം മുതലാണ്. ഓരോ ഫോട്ടോഷൂട്ടുകളും ആശയം കൊണ്ടോ, ലൊക്കേഷൻ കൊണ്ടോ, അല്ലെങ്കിൽ വസ്ത്രധാരണം കൊണ്ടോ മറ്റുള്ള ഫോട്ടോഷൂട്ടുകളിൽ നിന്നും വേറിട്ടു നിൽക്കുന്നു.

എന്നാൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് ലോക വനിതാ ദിനവുമായി ബന്ധപെട്ടു ഒരു മോഡൽ നടത്തിയ ഫോട്ടോഷൂട്ട് ആണ്. ഈ ഫോട്ടോഷൂട്ടിലൂടെ ഒരു വ്യക്തമായ സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഉദ്ദേശമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി കഴിഞ്ഞു. സ്ത്രീകളുടെ സാംസകാരിക വസ്ത്രമായ സാരീയെ പകുതി മുറിച്ചു ഷോർട് ഡ്രസ്സ്‌ ആക്കി കാലുകൾ കാണുന്ന വിധത്തിലാണ് മോഡൽ ഫോട്ടോഷൂട്ടിന് വസ്ത്രധാരണം നടത്തിയിരിക്കുന്നത്. വേലികെട്ടിൽ നിന്നും സ്ത്രീകൾ പുറത്ത് വരാനും പുരോഗനാത്മകമായി സ്ത്രീകളോട് ചിന്തിക്കാനുമാണ് ഈ ഫോട്ടോകളിലൂടെ പറഞ്ഞു വയ്ക്കുന്നത്.

ഇങ്ങനെയാണ് മോഡൽ തന്റെ ഫോട്ടോക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് “നിങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്ത് വരുക; ലോക വനിതാ ദിന ആശംസകൾ”.