ക്യൂട്ട് ലുക്കിൽ കുടുംബവിളക്കിലെ വേദിക..! ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ കാണാം..

317

കേരളത്തിലെ മലയാളി വീട്ടമ്മമാർക്ക് ഇന്ന് മറക്കാൻ പറ്റാത്ത മുഖമാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബ വിളക്കിലെ വേദികയുടെ മുഖം. പ്രശസ്ത സീരിയൽ താരം ശരണ്യ ആനന്ദാണ് വേദികയായി വേഷമിടുന്നത്. താരം കുടുംബവിളക്കിലെ സഹനടിയായും,വില്ലത്തിയായും അഭിനയിക്കുന്നുണ്ട്. താരം അഭിനയം കൂടാതെ മോഡലിങിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സീരിയലിൽ മുഖ്യ വേഷമഭിനയിക്കുന മീര വാസുദേവിന്റെ ഭർത്താവിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വേദിക എന്ന കഥാപാത്രമാണ് ശരണ്യ അഭിനയിക്കുന്നത്.കേരളത്തിൽ ഈ സീരിയലിന് അങ്ങോളമിങ്ങോളം നിറയെ ആരാധകരുണ്ട്. ഏഷ്യാനെറ്റിൽ രാത്രി എട്ട് മണിക്കാണ് ‘കുടുംബവിളക്ക് ‘ സംപ്രേഷണം ചെയ്യുന്നത്.പ്രശസ്ത സിനിമയായ തന്മാത്രയിലെ നായികയായിരുന്ന മീര വാസുദേവാണ് കുടുംബവിളക്കിലെ നായികവേഷം കൈകാര്യം ചെയ്യുന്നത്.നല്ലൊരു കുടുംബിനിയായും തന്റെ ഭർത്താവിനെ നഷ്ടപ്പെടാതിരിക്കാൻ ഏതറ്റം വരെയും പോകുന്ന കഥാപാത്രമായിട്ടാണ് മീര ഇതിൽ അവതരിപ്പിക്കുന്നത് .എന്നാൽ നായികയുടെ ഭർത്താവിനെ തട്ടിയെടുക്കാനുള്ള വില്ലൻ വേഷം ശരണ്യയും വളരെ മികവുറ്റതായി അവതരിപ്പിക്കുന്നുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശരണ്യയുടെ പുത്തൻപുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ഫോട്ടോഷൂട്ടിൽ റോസ് കളറിലുള്ള ഉടുപ്പിലാണ് താരം. ഫോട്ടോകളിൽ അതിസുന്ദരിയായിട്ടാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.