ബിഗ് ബോസ് താരം ഏഞ്ചലിന്റെ കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം…

290

മലയാളം ടെലിവിഷനിലെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ് ബോസ്. ഇപ്പോൾ ബിഗ്‌ബോസ്സ് സീസൺ ത്രീ ആണ് നടന്നു കൊണ്ടിരിക്കുന്നത് . ഏഷ്യാനെറ്റിൽ പുതിയ ബിഗ് ബോസ് ഷോ സംപ്രേഷണം ചെയ്തു തുടങ്ങിയിട്ട് 14 ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ റേറ്റിംഗിൽ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് ബിഗ്‌ബോസ് സീസൺ 3. ഇത്രയും ദിവസത്തിനിടയിൽ ആകെ ഒരു മത്സരാർത്ഥി മാത്രമാണ് ഷോയിൽ നിന്ന് പുറത്ത് പോയിരിക്കുന്നത്. ഷോ ആരംഭിച്ചന്നു മുതലുള്ള മത്സരാർത്ഥിയായ ലക്ഷ്മി ജയനാണ് കഴിഞ്ഞ ആഴ്ച പുറത്തായത്. ലക്ഷ്മി പുറത്തായത് പ്രേക്ഷകർക്ക് വൻഞെട്ടലാണ് ഉണ്ടാക്കിയത്.

കഴിഞ്ഞ ആഴ്ച നടന്ന എലിമിനേഷനിൽ ലക്ഷ്മിക്ക് വോട്ടിംഗ് കുറവായതിനാലാണ് പുറത്തായത്. ഇതിനു ശേഷം ബിഗ്‌ബോസ്സ് ഹൌസിലേക്ക് പുതിയ രണ്ട് മത്സരാർത്ഥികൾ വന്നു കയറുകയും ചെയ്തു.


പുതിയതായി ബിഗ്‌ബോസ്സ് വീട്ടിലേക്ക് വന്നത് നടിയായ രമ്യ പണിക്കരും മോഡലായ ഏഞ്ചൽ തോമസുമാണ്. ബിഗ്‌ബോസിന്റെ അവതാരകനായ മോഹൻലാലിനോട് ഏഞ്ചൽ പറഞ്ഞത് തനിക്ക് ബിഗ്‌ബോസ്സ് വീട്ടിൽ ഏറ്റവും ഇഷ്ടം മണിക്കുട്ടനെയാണ്, വേണ്ടി വന്നാൽ മണിക്കുട്ടനെ കറക്കി എടുക്കുമെന്നാണ്.ഈ സംഭവം കേട്ട് പ്രേക്ഷകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.


ബിഗ്‌ബോസിലെ ആദ്യ സീസണിലെ പേളി -ശ്രീനിഷ് ന്റേതുപോലെ വീണ്ടും ഒരു പ്രണയം ബിഗ്‌ബോസ്സ് വീട്ടിൽ പൊട്ടിവിരിയുമോ എന്നാണ് പ്രേക്ഷകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്. പ്രേക്ഷകർ കൂടുതലായി ഏഞ്ചലിനെ കൂടുതൽ അറിയാൻ വേണ്ടി സോഷ്യൽ മീഡിയയിൽ ആളെ തിരയുകയും ചെയ്തു.