സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ താരം സൃഷ്ടി..!! താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!!

1060

ചുരുങ്ങിയ നാളു കൊണ്ട് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സൃഷ്ടി.കുറച്ചു സിനിമകളുടെ ഭാഗമാവാനേ കഴിഞ്ഞുള്ളുവെങ്കിലും, അഭിനയിച്ച ചിത്രങ്ങളിലൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.താരത്തിന് ഒരുപാട് ആരാധകവൃധം ഉണ്ട്.താരം തമിഴിലാണ് കൂടുതൽ സജീവമെങ്കിലും തമിഴ് കൂടാതെ മലയാളം, തെലുങ്ക് സിനിമാമേഖലകളിലും അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ താരം ഇത് വരെ ഒരു ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ കന്നി ചിത്രം 2010 ൽ പുറത്തിറങ്ങിയ കാതളകി എന്ന തമിഴ് സിനിമയാണ്.തെലുങ്കിൽ “ആപ്പിൾ ഫൂൾ ” എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് . ചിത്രം റിലീസ് ആയത് 2016 ലാണ്. മലയാളത്തിൽ മേജർ രവി സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി അഭിനയിച്ച 1971 ബിയോണ്ട് ബോർഡർസ് എന്ന സിനിമയിലൂടെ അരങ്ങേറി . ആ ചിത്രത്തിൽ ചിന്മയ യുടെ ഭാര്യ ആയി അഭിനയിച്ചത് സൃഷ്ടിയായിരുന്നു.താരം സാമൂഹ്യ മാധ്യമങ്ങളിൽ വളരെ ഏറെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ വിശേഷങ്ങളും ഇഷ്ട ഫോട്ടോകളും, വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ്. ഫോട്ടോകളിൽ താരം സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് പ്രത്യക്ഷപെട്ടിട്ടുള്ളത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഫോട്ടോകൾ ട്രെൻഡിങ് ആയി മാറിയത്. താരത്തിന്റെ ആരാധകർ ഇരുകയ്യും നീട്ടിയാണ് ഫോട്ടോകൾ സ്വീകരിച്ചിരിക്കുന്നത്.