സാരിയിൽ തിളങ്ങി രേഖ രതീഷ്..!! താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം…

മലയാളസീരിയൽ പ്രേഷകരുടെ പ്രിയ താരമാണ് നടി രേഖ രതീഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് സൂപ്പർഹിറ്റായി മാറിയ “പരസ്പരം “സീരിയലിലെ താരത്തിന്റെ കഥാപാത്രമായ പത്മാവതിക്ക് നൂറിൽ നൂറു മാർക്കാണ് പ്രേക്ഷകർ നൽകിയത്. ഏതൊരു മക്കളും ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന ഒരു കഥാപാത്രമായിരുന്നു അത്. താരത്തിന്റെ അഭിനയജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ വില്ലത്തി വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. എന്നാലിപ്പോൾ താരം അമ്മ വേഷങ്ങൾ ആണ് കൂടുതലും കൈകാര്യം ചെയ്യുന്നത്. രേഖ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത മക്കൾക്കായി മാത്രം ജീവിക്കുന്ന ഒരു അമ്മയെയാണ് നമ്മുക്ക് അതിൽ കാണാൻ കഴിയുന്നത്.


താരമിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ സാരിയുടുത്തിട്ടുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ കീഴടക്കിയിരിക്കുന്നത്.ആൻസൺ അലക്സ്‌ അൽഫോൻസ് പകർത്തിയ ചിത്രങ്ങളിൽ അതിമനോഹാരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.