ഫാഷൻ റാമ്പിൽ ഹോട്ട് ഗ്ലാമറസ് ലുക്കിൽ കരിക്ക് താരം വിദ്യ വിജയകുമാർ..!! വീഡിയോ കാണാം..

ലോകത്ത് ഇപ്പോൾ ഏറ്റവും പ്രചാരത്തിലുള്ള മികച്ച ദൃശ്യാനുഭവമാണ് വെബ്സീരിസുകൾ.ഇക്കഴിഞ്ഞ കൊറോണകാലത്ത് ലോകമെമ്പാടും പ്രതിസന്ധി അലയടിച്ചപ്പോൾ ലോക്ക് ഡൌൺ കാരണം വീട്ടിൽ കുടുങ്ങിപ്പോയ ആളുകൾക്ക് ഈ വെബ് സീരീസുകൾ വലിയ ആശ്വാസമായിരുന്നു.കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബോളിന്റെ സമയത്ത് നമ്മുടെ സ്വന്തം മലയാളത്തിൽ ആരംഭിച്ച ഒരു വെബ് സീരീസാണ് “കരിക്ക് “.2018 ലായിരുന്നു ഇത് ആദ്യമായി യൂട്യൂബിൽ കൂടി സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ആ സമയത്ത് ലോകകപ്പ് ടീമുകളിലെ ആരാധകരുടെ വാശിയും വെറുമെല്ലാം ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കരിക്ക് മറ്റുള്ള പരിപാടികളിൽ നിന്ന് മുന്നിട്ട് നിന്നു.

ഈ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആരും അറിയപ്പെടാത്ത ഒരുപാട് കലാകാരൻമാർ സിനിമാ,സീരിയൽ രംഗങ്ങളിലേക്ക്ക ടന്നുവന്നു. കരിക്കിൻ്റെ പ്രസിദ്ധമായ സ്കൂട്ട് എന്ന എപ്പിസോഡിലൂടെ വളരെ ഏറെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് വിദ്യ വിജയകുമാർ.താരം വളരെ അനായാസമായിട്ടായിരുന്നു കിട്ടുന്ന വേഷങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത്. ഇത് ഏറെ ജനപ്രീതി താരത്തിന് നേടി കൊടുത്തു. തെലുങ്കിൽ മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ നായകനായി അഭിനയിച്ച’ജനതഗാരേജ്’ ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്ത് അരങ്ങേറുന്നത്.ഇതിനുശേഷം ആസിഫ് അലി നായകനായ സൺഡേ ഹോളിഡേയിൽ താരം അഭിനയിച്ചു. ഇതുകൂടാതെ കളി എന്നീ ചിത്രത്തിലും താരം വേഷമിട്ടുണ്ട്.