മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വെബ് സീരിസായ കരിക്കിലെ പ്രധാന താരമാണ് ദീപ. വെബ് സീരിസായ കരിക്കിലെ പ്രേക്ഷക സ്വീകാര്യത നേടിയ റോക്ക് പേപ്പർ എന്ന സീരിസിലെ മുഖ്യ കഥാപത്രങ്ങളിൽ ഒരാളായിരുന്നു താരം. സ്ത്രീകളെ മുഖ്യ കഥാപാത്രങ്ങളാക്കി വെബ് സീരീസ് ആയ കരിക്ക് ഫ്ലികിൽ വന്ന ആദ്യത്തെ സീരീസ് ആയിരുന്നു റോക്ക് പെപ്പർ. മുഖ്യ വേഷങ്ങളിൽ എത്തിയത് മൂന്ന് പെൺകുട്ടികളായിരുന്നു അതിലൊരാളായിട്ടാണ് താരം അഭിനയിച്ചത്. ആദ്യ സീസൺ വലിയവിജയം ആയില്ലെങ്കിലും തുടർന്നുള്ള രണ്ടാമത്തെ സീസൺ വൻവിജയം നേടി.
പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള സൗന്ദര്യവും വേറിട്ട അഭിനയരീതിയും കാരണം ചിരുങ്ങിയ നാളുകൊണ്ട് താരത്തിന്റെ ആരാധകരുടെ എണ്ണം കൂടി. അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും താരം പ്രശസ്ത ആണ്.ദീപയുടെ പലപ്പോഴുമായുള്ള ഫോട്ടോഷോട്ടുകൾ കണ്ട് ആരാധകർ അമ്പരന്നിട്ടുണ്ട്.