അതി കഠിനമായ വർക്കൗട്ട് വീഡിയോ പങ്കുവച് ആരാധകരെ ഞെട്ടിച് പ്രിയ താരം ഐശ്വര്യ മേനോൻ..!!

1648

തെന്നിന്ത്യൻ സിനിമലോകത്തെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരമാണ് ഐശ്വര്യ മേനോൻ. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയമികവ് കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കൻ താരത്തിന് കഴിഞ്ഞു. മലയാളസിനിമയിൽ താരം ഇത് വരെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. മലയാളത്തിന്റെ യൂത്ത് സ്റ്റാർ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ചു 2016 ൽ റിലീസായ മൺസൂൺ മംഗോസ് എന്ന ചിത്രത്തിലാണ് ഐശ്വര്യ ഭാഗമായത്. ഈ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.

തമിഴ് സിനിമകളിലൂടെയാണ് താരം അഭിനയജീവിതം തുടങ്ങിയത്. തമിഴ് ചിത്രമായ കാതൽ ‘സ്വദപ്പവധു എപ്പടി’യിലൂടെയാണ് താരം അഭിനയം ആരഭിക്കുന്നത്. തെലുങ്കിൽ ലവ് ഫൈ ളൂർ ആണ് താരത്തിന്റെ ആദ്യത്തെ ചിത്രം. കന്നഡ സിനിമാമേഖലയിൽ ‘ദാസവാള ‘ എന്ന ചിത്രത്തിലൂടെ താരം അരങ്ങേറി.

താരം സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ്. 2 മില്യൺ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം നിരന്തരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ താരത്തിന്റെ പുത്തൻ വർക്കൗട്ട് വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വർക്ക്‌ ഔട്ട്‌ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുരുങ്ങിയ നേരം കൊണ്ട് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.