പ്രേക്ഷകർ ഏറ്റെടുത്ത് ദി പ്രീസ്റ്റിലെ രണ്ടാം ടീസർ..!! വീഡിയോ കാണാം..

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന്റെ ടീസർ കാത്തിരിപ്പുകൾക്ക് ആവേശം കൂട്ടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പുതുമുഖ സംവിധായകനായ ജോഫിൻ ടി ചാക്കോ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയുന്ന ചിത്രത്തിൽ ആദ്യമായി മമ്മൂട്ടിയുടെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫും വി എൻ ബാബുവും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ്, ശ്യാം മോഹൻ എന്നിവർ ചേർന്നാണ്. ഗാനങ്ങൾക്ക് ഈണമിട്ടത് രാഹുൽ രാജാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയുന്നത് അഖിൽ ജോർജാണ്‌. ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് എഡിറ്റിംഗ് നിർവഹിക്കുന്നത്ഷ മീർ മുഹമ്മദ്‌.

പ്രതിസന്ധി മൂലം ഇടക്ക് വച്ചു നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ഒരു പുരോഹിതന്റെ വേഷമാണ് മമ്മുക്ക കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് മാർച്ച് നാലിനാണ് പറഞ്ഞിരുന്നുവെങ്കിലും ഗവണ്മെന്റിൽ നിന്ന് സെക്കൻഡ് ഷോ നടത്തുവാനുള്ള അനുവാദം ഇനിയും കിട്ടാത്തതിനാൽ റിലീസിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ട്. മമ്മൂക്കയുടെ ചിത്രത്തിന്റെ തീയേറ്റർ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.